അമേരിക്കയ്ക്ക് കനത്ത പ്രഹരം നൽകി ഇറാൻ്റെ വമ്പൻ ആക്രമണമാണ് ഗൾഫ് രാജ്യങ്ങളിലെ താവളങ്ങളിൽ ഇപ്പോൾ നടന്നിരിക്കുന്നത്. ഓപ്പറേഷൻ ട്രൂ പ്രോമിസ് 4 ന്റെ 84-ാമത് തരംഗത്തിന്റെ തുടർച്ചയായി, അൽ-ഷുവൈഖ് തുറമുഖത്തും ദുബായ് ബീച്ചുകളിലും കൃത്യമായ ആക്രമണങ്ങൾ നടത്തിയതായാണ് ,ഇറാൻ്റെ ഐആർജിസി നാവികസേനയെ ഉദ്ധരിച്ച് ഇറാൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
“യുദ്ധമുഖത്തെ വിഷാദരോഗികളായ അമേരിക്കൻ സൈനികരെയും അവരുടെ തന്ത്രപരമായ ഉപകരണങ്ങളെയും ആക്രമിച്ചത് ലക്ഷ്യം കണ്ടു,” എന്നാണ്ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സിന്റെ പബ്ലിക് റിലേഷൻസ് ഓഫീസ് ഒരു പ്രസ്താവനയിൽ വ്യക്തമാക്കിയിരിക്കുന്നത്.
“ബാലിസ്റ്റിക് മിസൈലുകളും ഖാദർ 380 ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് നടത്തിയ ഈ ഓപ്പറേഷനിൽ, അൽ-ഷുവൈഖ് തുറമുഖത്ത് 6 അമേരിക്കൻ ലാൻഡിംഗ് 1 ക്രാഫ്റ്റ് യൂട്ടിലിറ്റി (LCU) ആക്രമിക്കപ്പെട്ടതായാണ് റിപ്പോർട്ട്. ഫീൽഡ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ഈ യുദ്ധക്കപ്പലുകളിൽ 3 എണ്ണം ഇടിച്ചതിന് ശേഷം കടലിൽ മുങ്ങിയെന്നും, ബാക്കിയുള്ളവ കത്തിക്കൊണ്ടിരിക്കുകയാണെന്നും ഇറാൻ്റെ പ്രസ്താവനയിൽ പറയുന്നുണ്ട്.
