HomeCommunityഒ ഐ സി സി കുവൈറ്റ് പത്തനംതിട്ട ജില്ലാ കമ്മിറ്റി കേരളം നിയമസഭ ഇലക്ഷൻ അവലോകനയോഗം...

ഒ ഐ സി സി കുവൈറ്റ് പത്തനംതിട്ട ജില്ലാ കമ്മിറ്റി കേരളം നിയമസഭ ഇലക്ഷൻ അവലോകനയോഗം നടത്തപ്പെട്ടു.

spot_img

ഏപ്രിൽ 9 ന് നടത്തപ്പെടുന്ന കേരളം നിയമസഭാ ഇലക്ഷൻ പത്തനംതിട്ട ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളിലെയും ഇതുവരെ ഉള്ള പ്രവർത്തനങ്ങൾ ചർച്ചചെയ്തു.ജില്ലാ പ്രസിഡന്റ് ശ്രീ. എബി അത്തിക്കയത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നാഷണൽ കമ്മിറ്റി സെക്രട്ടറി ശ്രീ. റെജി കോരുത്, ശ്രീ. ജോൺ വർഗീസ് (തിരുവല്ല മണ്ഡലം), ശ്രീ. വർഗീസ് മാത്യു, ശ്രീ.ബിനോയ്‌ എബ്രഹാം (കോന്നി മണ്ഡലം), ശ്രീ. ഷാജി K S, ശ്രീ. ഈപ്പൻ ജോർജ് (ആറന്മുള മണ്ഡലം), ശ്രീ. ചാൾസ് പി ജോർജ്, ശ്രീ. ബിജു മാത്യു, ശ്രീ. ഷിജോ തോമസ് (റാന്നി മണ്ഡലം),ശ്രീ. ബിനോയ്‌ ജോണി (അടൂർ മണ്ഡലം) എന്നിവർ മണ്ഡലങ്ങളിൽ ഇതുവരെ ഉള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും ഇനിയും ഓരോ മണ്ഡലങ്ങളിൽ ആവശ്യമായ ബാനർ, ചുവരെഴുത്ത്, ഭവന സന്ദർശനം, ഇവിടെ നിന്നും നാട്ടിൽ ഉള്ള കുടുംബാങ്കങളുടെ വോട്ട് ചെയുന്നതിനുള്ള ക്രമീകരങ്ങൾ ചർച്ച ചെയ്തു.കുവൈറ്റിൽ താമസിക്കുന്ന പത്തനംതിട്ട ജില്ലാ നിവാസികളുടെ ഭവനങ്ങൾ സന്ദർശിച്ച് അവരുടെ നാട്ടിൽ ഉള്ള ബന്ധു മിത്രാതികളുടെ വോട്ട് ഏകീകരിക്കുന്നതിനു ഉള്ള ക്രമീകരണം വരും ദിവസങ്ങളിൽ ചെയ്യുന്നതിനും തീരുമാനിച്ചു. ജനറൽ സെക്രട്ടറി ശ്രീ. റിജോ കോശി സ്വാഗതവും ശ്രീ. റിനു കണ്ണാടിക്കൽ നന്ദിയും അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!