HomeCommunityട്രാക്ക് അബ്ബാസിയ ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികൾ ചുമതലയേറ്റു

ട്രാക്ക് അബ്ബാസിയ ഏരിയ കമ്മിറ്റി പുതിയ ഭാരവാഹികൾ ചുമതലയേറ്റു

spot_img

കുവൈറ്റ് സിറ്റി: തിരുവനന്തപുരം നോൺ റെസിഡന്റ്സ് അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാക്ക്) അബ്ബാസിയ ഏരിയ സമ്മേളനം ശ്രീരാഗം ഓഡിറ്റോറിയത്തിൽ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. പ്രസിഡന്റ് ശ്രീരാഗം സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയിന്റ് സെക്രട്ടറി സിബി ഇമ്മാനുവേൽ സ്വാഗതപ്രസംഗം നടത്തി. ഏരിയ കൺവീനർ മണികണ്ഠൻ നന്ദി രേഖപ്പെടുത്തി.

സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ ഏകകണ്ഠേന തെരഞ്ഞെടുത്തു. മണികണ്ഠൻ (ഏരിയ കൺവീനർ), വിനു എസ്.ആർ (ജോയിന്റ് കൺവീനർ), സോഫിയ സിബി (സെക്രട്ടറി) എന്നിവർ ചുമതലയേറ്റു. എക്സിക്യൂട്ടീവ് അംഗങ്ങളായി വിനോദ്, ബൈജു, രാജേഷ്, സജി, ബാലൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.ചീഫ് കോർഡിനേറ്റർ എം. എ. നിസ്സാം, മുൻ ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ, മുൻ ഏരിയ കൺവീനർ രഞ്ജിത്ത് ജോണി, ജനറൽ സെക്രട്ടറി മോഹൻ കുമാർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണയും ദിശയും നൽകുന്ന വിധത്തിലാണ് പുതിയ കമ്മിറ്റി രൂപീകരിച്ചതെന്ന് ആശംസകൾ നേർന്നവർ അഭിപ്രായപ്പെട്ടു.ട്രഷറർ അരുൺ കുമാർ, വൈസ് പ്രസിഡന്റ് അജി കുട്ടപ്പൻ, ബിജുലാൽ എന്നിവർ ചടങ്ങുകളുടെ ഏകോപനത്തിന് നേതൃത്വം നൽകി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!