HomeCommunityകുവൈത്ത് കെ.എം.സി.സിപട്ടാമ്പി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു; യു.ഡി.എഫ് സ്ഥാനാർത്ഥി ടി.പി. ഷാജി സംബന്ധിച്ചു

കുവൈത്ത് കെ.എം.സി.സിപട്ടാമ്പി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു; യു.ഡി.എഫ് സ്ഥാനാർത്ഥി ടി.പി. ഷാജി സംബന്ധിച്ചു

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റ് കെ.എം.സി.സി പട്ടാമ്പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘മീറ്റ് ദ കാൻഡിഡേറ്റ്’ സൂം കൺവെൻഷൻ സംഘടിപ്പിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി മണ്ഡലത്തിലെ വോട്ടർമാരെയും പ്രവർത്തകരെയും ഏകോപിപ്പിക്കുന്നതിനും സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തുന്നതിനുമായാണ് ഓൺലൈൻ വഴി സംഗമം നടത്തിയത് കുവൈത്ത് കെഎംസിസി പട്ടാമ്പി മണ്ടലം പ്രിസിഡന്റ് ബഷീർ വജിദാൻ ആദ്യക്ഷത വഹിച്ച ചടങ്ങ് .കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡന്റ് നാസർ മാഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു

പട്ടാമ്പി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ടി.പി. ഷാജി കൺവെൻഷനിൽ മുഖ്യാതിഥിയായി പങ്കെടുത്തു. മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങളും രാഷ്ട്രീയ സാഹചര്യങ്ങളും അദ്ദേഹം പ്രവർത്തകരുമായി പങ്കുവെച്ചു. മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗം എം.എ. സമദ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.കുവൈത്ത് കെഎംസിസി വർത്തമാനകാല രാഷ്ട്രീയത്തിൽ യു.ഡി.എഫിന്റെ വിജയത്തിന്റെ പ്രസക്തിയെക്കുറിച്ചും പ്രവാസി സമൂഹത്തിന്റെ പങ്കിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.കെഎംസിസി സംസ്ഥാന ജനറൽ സെക്ട്രി മുസ്തഫ കാരി. സെക്ട്രി സലാം പട്ടാമ്പി പാലക്കാട്‌ ജില്ലാ ജനറൽ സെക്ട്രി ബഷീർ തെങ്കര. ട്രഷറർ അബ്ദുൾ റസാഖ് കുമരനെല്ലൂർ.വൈസ് പ്രസിഡന്റ് ഷിഹാബ് പൂവക്കോട്.സെക്ട്രി മാരായ നിസാർ പുളിക്കൽ.

സൈദലവി തൊട്ടാശ്ശേരി.മുസ്ലിം ലീഗ് പട്ടാമ്പി മണ്ഡലം. പ്രസിഡന്റ് മുസ്തഫ മാസ്റ്റർ ജനറൽ സെക്ടറി അഡ്വ : മുഹമ്മദലി മാറ്റാത്തടം എന്നിവർ ആശംസകൾ നേർന്നു സാദിഖ്അലി ദാരിമി സ്വാഗതം പറഞ്ഞ പരിപാടിയിൽ കുവൈറ്റിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരും നേതാക്കളും പങ്കെടുത്തു മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ ശക്തമായ ജനവികാരം രൂപപ്പെടുത്തണമെന്നും സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവാസി കുടുംബങ്ങൾ സജീവമായി രംഗത്തിറങ്ങണമെന്നും കൺവെൻഷൻ ആഹ്വാനം ചെയ്തു.മണ്ടലം ട്രഷർ വീരാൻ നന്ദിയും പറഞ്ഞു

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!