HomeInternationalഒരു അമേരിക്കന്‍ യുദ്ധ വിമാനം കൂടി വെടിവെച്ചിട്ടതായി ഇറാന്‍

ഒരു അമേരിക്കന്‍ യുദ്ധ വിമാനം കൂടി വെടിവെച്ചിട്ടതായി ഇറാന്‍

spot_img

ഒരു അമേരിക്കന്‍ യുദ്ധ വിമാനം കൂടി വെടിവെച്ചിട്ടതായി ഇറാന്‍. എ-10 വിമാനമാണ് വെടിവെച്ചിട്ടതെന്ന് ഇറാന്‍ അറിയിച്ചു. ഹോര്‍മുസ് കടലിടുക്കിന് മുകളിലാണ് വെടിവെച്ചിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം എഫ്-15 വിമാനവും ഇറാന്‍ തകര്‍ത്തിരുന്നു. എഫ്-15ലെ ഒരു സൈനികനെ രക്ഷിച്ചുവെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്. യുഎസ് സൈന്യമാണ് സൈനികനെ രക്ഷിച്ചത്.

ഈ വിമാനത്തിന്റെ പൈലറ്റ് ഇറാന്റെ പിടിയിലായെന്ന് ഇറാനിയന്‍ ന്യൂസ് ഏജന്‍സിയായ തസ്നിം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദക്ഷിണ ഇറാനില്‍ വെച്ചാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് വിമാനം വെടിവെച്ച് വീഴ്ത്തിയത്. വിമാനത്തില്‍ നിന്നും ഇജക്ട് ചെയ്ത പൈലറ്റ് ഇറാനില്‍ തന്നെ ലാന്‍ഡ് ചെയ്യുകയായിരുന്നു.

പൈലറ്റ് ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസത്തില്‍ യുഎസ് സേന അദ്ദേഹത്തെ ഇറാന്റെ അതിര്‍ത്തി പ്രദേശത്ത് നിന്ന് പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന സൂചനകളും ലഭിച്ചിട്ടുണ്ടെന്ന് തസ്നിം റിപ്പോര്‍ട്ട് ചെയ്യുന്നു.അതേസമയം അമേരിക്കയുടെ വെടിനിര്‍ത്തല്‍ ആവശ്യം ഇറാന്‍ നിരസിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഇറാന്റെ ഫാര്‍സ് ന്യൂസ് ഏജന്‍സിയാണ് വെടിനിര്‍ത്തല്‍ നിരസിച്ച വിവരം റിപ്പോര്‍ട്ട് ചെയ്യുന്നത്. 48 മണിക്കൂര്‍ വെടിനിര്‍ത്തലിനായിരുന്നു അമേരിക്ക ഇറാനെ സമീപിച്ചത്. മറ്റൊരു രാജ്യം മുഖേനയാണ് വെടിനിര്‍ത്തലിന് അമേരിക്ക സമീപിച്ചതെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ അമേരിക്ക പ്രതികരിച്ചിട്ടില്ല.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!