HomeCommunityകൊടും ശൈത്യത്തിൽ ആവേശച്ചൂടായി കുവൈത്ത് കെ എം സി സി കാസർഗോഡ് ജില്ലാ സമ്മേളനം

കൊടും ശൈത്യത്തിൽ ആവേശച്ചൂടായി കുവൈത്ത് കെ എം സി സി കാസർഗോഡ് ജില്ലാ സമ്മേളനം

spot_img

കുവൈത്ത് സിറ്റി: അതി ശൈത്യത്തെ അതിജയിക്കുന്ന ആവേശവുമായി കുവൈത്ത് കെ എം സി സി കാസർഗോഡ് ജില്ലാ കമ്മിറ്റി നടത്തിയ പൊതു സമ്മേളനം ജന ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. അബ്ബാസിയ സെൻട്രൽ സ്‌കൂളിൽ നടന്ന പൊതു സമ്മേളനം സപ്‌തഭാഷാ സംഗമ ഭൂമിയായ കാസർകോഡിന്റെ സാംസ്കാരിക തനിമയുടെ പ്രദർശനം കൂടിയായി സമ്മേളന നഗരി. കുവൈത്ത് കെ എം സി സി കാസർഗോഡ് ജില്ലാ പ്രസിഡണ്ട് റസാഖ് അയ്യൂരിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം മുസ്ലിം ലീഗ് കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി മുഖ്യ പ്രഭാഷണം നടത്തി. കാസർഗോഡ് എം എൽ എ എൻ.എ. നെല്ലിക്കുന്ന്, മഞ്ചേശ്വരം എം എൽ എ എ.കെ.എം. അഷ്‌റഫ്, കുവൈത്ത് കെ എം സി സി ആക്ടിംഗ് പ്രസിഡണ്ട് റഊഫ് മശ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, കുവൈത്ത് കെ എം സി സിമുൻ പ്രസിഡണ്ട് റഫീഖ് കോട്ടപ്പുറം പ്രസംഗിച്ചു. പ്രമുഖ യുവ വ്യവസായിലെ മൻസൂർ ചൂരിയെ യൂത്ത് ഐക്കൺ അവാർഡ് നൽകിയും ജി സി സി യിലെ വ്യവസായ പ്രമുഖൻ എം.എ.ഹൈദറലിക്ക് കമ്മ്യൂണിറ്റി ബിസിനസ്സ് അവാർഡും സമ്മാനിച്ചു.വിവിധ സ്ഥാപന മേധാവികളായ അബ്ദുൽ റസാഖ് (ബദ്ർ മെഡിക്കൽ) മുഹമ്മദലി (മാംഗോ ഹൈപ്പർ) ബിപിൻ (അൽ മുസൈനി എക്സ്ചേഞ്ച്) നീരജ് (അൽ ശുമോഖ്) കുവൈത്ത് കെഎംസിസി സംസ്ഥാന ഉപദേശക സമിതി വൈസ് ചെയർമാൻ ബഷീർ ബാത്ത, ജില്ലാ പ്രവർത്തക സമിതി അംഗം സൈനുദ്ധീൻ കടിഞ്ഞിമൂല, ഇ.കെ.മുസ്തഫ കോട്ടപ്പുറം, മുൻ ജില്ലാ സെക്രട്ടറി ഹനീഫ പാലായി, സംസ്ഥാന വനിതാ വിംഗ് ഭാരവാഹികളായ ഡോക്ടർ സഹീമ മുഹമ്മദ്‌, സാജിദ ഖാലിദ്, സന മിസ്ഹബ്, വിവിധ മണ്ഡലം പ്രസിഡന്റുമാരായ അബ്ദുൽ ഹക്കീം അൽ ഹസനി (തൃക്കരിപ്പൂർ), നിസാർ മയ്യള (ഉദുമ), അസീസ് തളങ്കര (കാസർഗോഡ്), ഉമ്മർ ഉപ്പള (മഞ്ചേശ്വരം), കാഞ്ഞങ്ങാട് മണ്ഡലം ആക്ടിങ് പ്രസിഡന്റ് ഷംസുദ്ദീൻ ബദരിയാ, വേദിയിൽ സന്നിഹിതരായിരുന്നു. കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് ഭാരവാഹികളായ അബ്ദുള്ള കടവത്ത്, സുഹൈൽ ബല്ല, കബീർ തളങ്കര, യൂസഫ് കൊത്തിക്കാൽ, റഫീഖ് ഒളവറ, ഖാലിദ് പള്ളിക്കര, മുത്തലിബ് തെക്കേക്കാട്, സി.പി.അഷ്‌റഫ് പരിപാടികൾക്ക് നേതൃത്വം നൽകി. അബ്ദുൽ ഹക്കീം അൽ ഹസനി പെരുമ്പട്ട ഖിറാഅത്ത് നടത്തി. ജില്ലാ ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത് സ്വാഗതവും, ട്രഷറർ ഖുത്തുബുദ്ദീൻ ബെൽക്കാട് നന്ദിയും പറഞ്ഞു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!