HomeGULFമിനാ അൽ-അഹമ്മദി റിഫൈനറിക്ക് നേരെയുണ്ടായ ആക്രമണം അന്യായമെന്ന് കെപിസി സിഇഒ

മിനാ അൽ-അഹമ്മദി റിഫൈനറിക്ക് നേരെയുണ്ടായ ആക്രമണം അന്യായമെന്ന് കെപിസി സിഇഒ

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ പരമാധികാരത്തിന് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ സി.ഇ.ഒ ഷെയ്ഖ് നവാഫ് സൗദ് നാസർ അൽ-സബാഹ്. ഹൂസ്റ്റണിൽ നടന്ന സിറാവീക്ക് ഊർജ്ജ കോൺഫറൻസിൽ വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈറ്റിലെ എണ്ണ ശുദ്ധീകരണ ശാലകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുണ്ടായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തികച്ചും അന്യായമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ സംഘർഷങ്ങളിൽ കുവൈറ്റ് ഒരു കക്ഷിയല്ലെന്ന് വ്യക്തമാക്കിയ ഷെയ്ഖ് നവാഫ്, ബോധപൂർവ്വം കുവൈറ്റിനെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്ന് ആരോപിച്ചു. “ഇത് കുവൈറ്റിന്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥയെ തന്നെ ബന്ദിയാക്കാനുള്ള നീക്കമാണ്,” അദ്ദേഹം പറഞ്ഞു. അമേരിക്കൻ താവളങ്ങൾ മാത്രമാണ് തങ്ങൾ ലക്ഷ്യം വെക്കുന്നതെന്ന ഇറാന്റെ വാദം കള്ളമാണെന്നും, കുവൈറ്റിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള മിനാ അൽ-അഹമ്മദി റിഫൈനറിക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!