HomeCommunityകുട കുവൈറ്റ് 2025പ്രവർത്തന വർഷത്തേ വാർഷിക പൊതുയോഗം

കുട കുവൈറ്റ് 2025പ്രവർത്തന വർഷത്തേ വാർഷിക പൊതുയോഗം

spot_img

ജില്ല അസോസിയേഷനുകളുടെ കുവൈറ്റിലെ കോഡിനേഷൻ കമ്മിറ്റി കേരള യുനൈറ്റഡ് ഡിസ്ട്രിക് അസോസിയേഷൻ (കുട) 31/01/2026 ശനിയാഴ്ച്ച ഫർവാനിയ തക്കാരാ ഓഡിറ്റോറിയത്തിൽ ‌ വച്ച് 2025 വർഷത്തെ വാർഷിക ജനറൽ ബോഡിമീറ്റിംഗ് സംഘടിപ്പിച്ചു.മൗനപ്രാർത്ഥനയോട് ആരംഭിച്ച യോഗത്തിന്. കൺവീനർ തങ്കച്ചൻ ജോസഫ് സ്വാഗതം ആശംസിച്ചു. ജനറൽ കൺവീനർ മാർട്ടിൻ മാത്യു അധ്യക്ഷത വഹിച്ചു. വാർഷിക പ്രവർത്തന റിപ്പോർട്ട് കൺവീനർ സകീർ പുതുനഗരം , സാമ്പത്തിക റിപ്പോർട്ട് ജിനേഷ് ജോസും അവതരിപ്പിച്ചു പാസ്സാക്കി. കൺവീനർ സന്തോഷ്‌ പുനത്തിൽ ആശംസകൾ അറിയിച്ചു.

തുടർന്ന് പുതിയ പ്രവർത്തന വർഷ ഭാരവാഹികളായി ജനറൽ കൺവീനർ തിരുവനതപുരം ജില്ലാ പ്രവാസി അസോസിയേഷൻ (TEXAS) ജിയാഷ് അബ്ദുൽ കരീം, കൺവീനർമാരായി,മലപ്പുറം ജില്ലാ അസോസിയേഷൻ (MAK) മുഹമ്മദ് ബഷീർ, കൊട്ടയം ജില്ലാ അസോസിയേഷൻ (KODPAK) ജിത്തു തോമസ്, ഇടുക്കി ജില്ലാ അസോസിയേഷൻ (IAK) എബിൻ തോമസ് ,കോട്ടയം ജില്ലാ അസോസിയേഷൻ (KDAK) സിബി തോമസ് എന്നിവരെ യോഗം തിരഞ്ഞെടുത്തു.

പ്രവാസികളുടെ ഇടയിൽ ഏറെ ആത്മാർഥമായി പ്രവർത്തിക്കാൻ ജില്ലാ സംഘടനകൾക്ക് കഴിയുന്നുണ്ട് എന്നും കുവൈറ്റിലെ മലയാളി സമൂത്തിൻ്റെ പൊതു വിഷയങ്ങളിൽ വിവിധ ജില്ലാ നേത്യത്ത്വത്തിനിടയിൽ പൊതു അഭിപ്രായം രൂപപ്പെടുത്താൻ കുട കോഡിനേഷന് സാധിക്കുന്നുണ്ട് എന്നും യോഗം വിലയിരുത്തി. ഇന്ത്യൻ എംബസ്സിയുമായി ബന്ധപ്പെട്ട് നിലവിലെ കമ്മിറ്റി നടത്തിയ ഇടപെടലുകളെ പങ്കെടുത്ത ജില്ലാ നേതാക്കൾ അഭിനന്ദിച്ചു. അമ്പതിൽ പരം ജില്ലാ നേതാക്കൾ പങ്കെടുത്ത വാർഷിക ജനറൽ ബോഡി മീറ്റിംഗിന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കൺവീനർ ജിയാഷ് അബ്ദുൽ കരീം നന്ദി രേഖപ്പെടുത്തി.യോഗം 9 മണിയോടു കൂടി അവസാനിച്ചു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!