HomeCommunityകെ ഐ സി മെഗാ ഇഫ്താർ മീറ്റും റമദാൻ പ്രഭാഷണവും ഫെബ്രുവരി 26 ന്

കെ ഐ സി മെഗാ ഇഫ്താർ മീറ്റും റമദാൻ പ്രഭാഷണവും ഫെബ്രുവരി 26 ന്

spot_img

കുവൈത്ത് സിറ്റി :കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ ഐ സി) സംഘടിപ്പിക്കുന്ന കെ ഐ സി മെഗാ ഇഫ്താർ മീറ്റും റമദാൻ പ്രഭാഷണവും ഫെബ്രുവരി 26 വ്യാഴാഴ്ച്ച അബ്ബാസിയ ഇൻ്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടക്കും.പ്രമുഖ പ്രഭാഷകനും യുവ പണ്ഡിതനുമായ മുസ്തഫ ഹുദവി ആക്കോട് റമളാൻ പ്രഭാഷണം നടത്തും.പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.അബ്ബാസിയ കെ ഐ സി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന യോഗം സ്വാഗതസംഘം മുഖ്യ രക്ഷാധികാരി ശംസുദ്ധീൻ ഫൈസി എടയാറ്റൂർ ഉത്ഘാടനം ചെയ്തു.വൈസ് ചെയർമാൻ ഇസ്മായിൽ ഹുദവി അധ്യക്ഷത വഹിച്ചു.രക്ഷാധികാരി അബ്ദുൽഗഫൂർ ഫൈസി പ്രാർത്ഥന നിർവഹിച്ചു. കൺവീനർ മുഹമ്മദ്‌ അമീൻ മുസ്‌ലിയാർ സ്വാഗതവും അബ്ദുൽ ഹമീദ് അൻവരി നന്ദിയും പറഞ്ഞു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!