HomeCommunityകെടുകാര്യസ്ഥതയുടെ പത്തു വർഷങ്ങൾ: ഭരണമാറ്റം അനിവാര്യമെന്ന് ഒഐസിസി കുവൈറ്റ് തിരഞ്ഞെടുപ്പ് കൺവെൻഷൻ

കെടുകാര്യസ്ഥതയുടെ പത്തു വർഷങ്ങൾ: ഭരണമാറ്റം അനിവാര്യമെന്ന് ഒഐസിസി കുവൈറ്റ് തിരഞ്ഞെടുപ്പ് കൺവെൻഷൻ

spot_img

കുവൈറ്റ് സിറ്റി: കേരളത്തിലെ പത്തു വർഷത്തെ ഭരണത്തിലെ കെടുകാര്യസ്ഥതയ്ക്കെതിരെ ജനങ്ങളുടെ ആത്മരോഷം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഒഐസിസി (OICC) കുവൈറ്റ് സംഘടിപ്പിച്ച നിയമസഭാ തിരഞ്ഞെടുപ്പ് കൺവെൻഷൻ. മിഡിൽ ഈസ്റ്റിലെ പ്രത്യേക സാഹചര്യങ്ങൾ മൂലം ഓൺലൈനായി നടന്ന സമ്മേളനത്തിൽ നൂറുകണക്കിന് പ്രവാസി മലയാളികൾ പങ്കെടുത്തു. ഭാവി തലമുറയ്ക്ക് അഭിമാനത്തോടെയും സമത്വത്തോടെയും ജീവിക്കാൻ കഴിയുന്ന യുഡിഎഫ് ഭരണസംവിധാനം കേരളത്തിൽ നിലവിൽ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കൺവെൻഷൻ വിലയിരുത്തി.ഒഐസിസി നാഷണൽ പ്രസിഡന്റ് സാമുവൽ കാട്ടൂർ കളിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെപിസിസി ജനറൽ സെക്രട്ടറിയും കുവൈറ്റ് ഇൻ ചാർജുമായ അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കമ്മിറ്റി അംഗം വർഗീസ് പുതുക്കുളങ്ങര മുഖ്യപ്രഭാഷണവും വർക്കിംഗ് പ്രസിഡന്റ് ബി.എസ്. പിള്ള ആമുഖപ്രസംഗവും നടത്തി.

സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.എ. നിസാം സ്വാഗതവും ട്രഷറർ സൂരജ് കണ്ണൻ നന്ദിയും രേഖപ്പെടുത്തി.വൈസ് പ്രസിഡന്റുമാരായ ബിനു ചേമ്പാലയം, വിപിൻ രാജേന്ദ്രൻ, ജോബിൻ ജോസ്, ജലിൻ തൃപ്രയാർ, സിദ്ദിഖ് അപ്പക്കൻ എന്നിവരും ജനറൽ സെക്രട്ടറിമാരായ സുരേഷ് മാത്തൂർ, ബിനോയ് ചന്ദ്രൻ, ഷംസുദ്ദീൻ ടി.കെ, നിബു ജേക്കബ്, റസാഖ് ചെറുതുരുത്തി, രാമകൃഷ്ണൻ കല്ലാർ എന്നിവരും ചടങ്ങിൽ സംസാരിച്ചു.

സെക്രട്ടറിമാരായ മാർട്ടിൻ പടയാട്ടിൽ, ജോസഫ് മാത്യു, ജിംസൺ മാത്യു, യൂത്ത് വിംഗ് പ്രസിഡന്റ് ഷോബിൻ സണ്ണി, വനിതാ വിംഗ് പ്രസിഡന്റ് ഷെറിൻ ബിജു കടവി എന്നിവരും സമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ജില്ലാ പ്രസിഡന്റുമാരായ സുരേന്ദ്രൻ മുങ്ങത്ത്, ലിബിൻ മുഴക്കുന്ന്, ശിവദാസൻ പിലാക്കാട്ട്, ആന്റോ വാഴപ്പള്ളി, സാബു പോൾ, ബത്തർ കോട്ടയം, എബി അത്തിക്കയം, ജില്ലാ ജനറൽ സെക്രട്ടറി സഹദ്, പ്രമുഖ നേതാക്കളായ അലക്സ് പുത്തൂർ, ചാൾസ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ഭരണകൂടത്തിന്റെ വീഴ്ചകളും പ്രവാസികളോടുള്ള അവഗണനയും ചർച്ച ചെയ്ത കൺവെൻഷൻ വരും തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം കാഴ്ചവെക്കാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്തു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!