കുവൈത്ത് സിറ്റി: സെക്കൻഡറി സബ്‌സ്റ്റേഷനുകളിൽ നടത്തപ്പെടുന്ന മെയ്ന്റനൻസ് പ്രവർത്തനങ്ങളുടെ ഭാഗമായി ചില പ്രദേശങ്ങളിൽ താൽക്കാലികമായി വൈദ്യുതി തടസം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കുവൈത്തിലെ വൈദ്യുതി-ജല മന്ത്രാലയം അറിയിച്ചു.
പവർ കട്ട് ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ ഔദ്യോഗിക വെബ്സൈറ്റിലെ https://mms.mew.gov.kw/Public സംവിധാനത്തിലൂടെ പരിശോധിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. വൈദ്യുതി സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായാൽ 152 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
