HomeGULFകുവൈത്തിൽ ട്രാഫിക് പരിശോധന ശക്തം: ഒരാഴ്ചയ്ക്കിടെ 22,000-ത്തിലധികം നിയമലംഘനങ്ങൾ; പ്രായപൂർത്തിയാകാത്തവരടക്കം പിടിയിൽ

കുവൈത്തിൽ ട്രാഫിക് പരിശോധന ശക്തം: ഒരാഴ്ചയ്ക്കിടെ 22,000-ത്തിലധികം നിയമലംഘനങ്ങൾ; പ്രായപൂർത്തിയാകാത്തവരടക്കം പിടിയിൽ

Google search engine

കുവൈത്ത് സിറ്റി: രാജ്യത്തെ റോഡുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമായി ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ നടത്തുന്ന പരിശോധനകൾ തുടരുന്നു. ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ മേധാവി ബ്രിഗേഡിയർ അബ്ദുള്ള അൽ-അതീഖിയുടെ നിർദ്ദേശപ്രകാരം ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ഒമർ അൽ-സാരിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് വിവിധ ഗവർണറേറ്റുകളിൽ സുരക്ഷാ കാമ്പെയ്‌നുകൾ നടപ്പിലാക്കുന്നത്.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് നടത്തിയ വ്യാപകമായ പരിശോധനകളിൽ 22,479 ട്രാഫിക് നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. വിവിധ നിയമലംഘനങ്ങളുടെ പേരിൽ 29 അശ്രദ്ധരായ ഡ്രൈവർമാരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ, ചട്ടങ്ങൾ ലംഘിച്ച 350 വാഹനങ്ങളും 35 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്ത് ഗാരേജിലേക്ക് മാറ്റിയിട്ടുണ്ട്.ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 22 പ്രായപൂർത്തിയാകാത്ത കുട്ടികളെ പിടികൂടി ജുവനൈൽ പ്രോസിക്യൂഷന് കൈമാറി എന്നത് ഇത്തവണത്തെ പരിശോധനയിലെ ശ്രദ്ധേയമായ കാര്യമാണ്. ആഭ്യന്തര റോഡുകളിലും എക്സ്പ്രസ് ഹൈവേകളിലും ഗതാഗത സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!