HomeARTICLESCinema'വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം'; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

spot_img

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസുമായി ബന്ധമുള്ള സിനിമയുടെ റിലീസ് തടയണമെന്ന ആവശ്യവുമായി പ്രതി അഫാന്റെ പിതാവ് അബ്ദുല്‍ റഹ്‌മാന്‍. ‘കാലം പറഞ്ഞ കഥ’ എന്ന പേരിലുള്ള സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടാണ് അബ്ദുല്‍ റഹ്‌മാന്‍ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. കേസിലെ വിചാരണ പൂര്‍ത്തിയായിട്ടില്ലെന്നും വിചാരണയ്ക്ക് മുന്‍പ് സിനിമ റിലീസ് ചെയ്യുന്നത് കേസിനെ ബാധിക്കുമെന്നുമാണ് ഹര്‍ജിയിലെ വാദം. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം ആസ്പദമാക്കിയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ഇത് ഇപ്പോള്‍ റിലീസ് ചെയ്യുന്നത് മാധ്യമ വിചാരണയ്ക്ക് കാരണമാകും. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

സിനിമയുടെ പേരില്‍ തങ്ങളുടെ കുടുംബത്തെ സമൂഹ്യമാധ്യമങ്ങള്‍ വഴി അധിക്ഷേപിക്കുകയാണെന്നും വിചാരണ കഴിയുന്നത് വരെ സിനിമ റിലീസ് തടയണമെന്നും അബ്ദുൽ റഹ്മാൻ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റാരോപിതനായ വ്യക്തിയെ കുറ്റവാളിയാക്കി ചിത്രീകരിക്കുന്നതിലൂടെ പൊതുവിധിയുടെ മുന്‍വിധിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

അതേസമയം ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയ്ക്ക് വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധമില്ലെന്നാണ് സിനിമയുടെ സംവിധായകന്‍ പ്രസാദ് നൂറനാട് വ്യക്തമാക്കുന്നത്. കേരളത്തില്‍ നടന്ന പല സംഭവങ്ങളെ കൂട്ടിയിണക്കി നിര്‍മിച്ച ചിത്രമാണിതെന്നും പ്രസാദ് പറഞ്ഞു. ലഹരിവസ്തുക്കളുടെ വ്യാപനമടക്കം സിനിമയില്‍ പറഞ്ഞുപോകുന്നുണ്ട്. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും ഫെബ്രുവരി ആറിനാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നതെന്നും പ്രസാദ് നൂറനാട് പ്രതികരിച്ചു

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!