HomeGULFകുവൈത്തിലെ ജയിൽ കെട്ടിടത്തിലെ തീപിടുത്തം; ഫസ്റ്റ് വാറന്റ് ഓഫീസർ ഖാലിദ് അൽ-ഷറഫിന് വീരമൃത്യു

കുവൈത്തിലെ ജയിൽ കെട്ടിടത്തിലെ തീപിടുത്തം; ഫസ്റ്റ് വാറന്റ് ഓഫീസർ ഖാലിദ് അൽ-ഷറഫിന് വീരമൃത്യു

Google search engine

കുവൈറ്റ് സിറ്റി : കഴിഞ്ഞ മാസം സുലൈബിയ ജയിൽ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്നുള്ള മരണ സംഖ്യ നാലായി. തീപിടുത്തത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന കുവൈത്ത് ഫസ്റ്റ് വാറന്റ് ഓഫീസർ ഖാലിദ് അൽ-ഷറഫ് (ജനറൽ ഡയറക്ടറേറ്റ് ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻ) മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ്, ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൾവഹാബ് അഹമ്മദ് അൽ-വുഹൈബ്, മന്ത്രാലയത്തിലെ ഓഫീസർമാർ എന്നിവർ ഖാലിദ് അഹമ്മദ് അൽ-ഷറഫിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഫെബ്രുവരി 4 ബുധനാഴ്ച അസർ പ്രാർത്ഥനയ്ക്ക് ശേഷം സുലൈബിഖത്ത് സെമിത്തേരിയിൽ സംസ്കാരം നടക്കും.വാറന്റ് ഓഫീസർ ഖാലിദ് അൽ-ഷറഫും, കേണൽ അൽ-ഖംസാനും, അൽ-ഹജ്‌രിയും, ഒരു ഈജിപ്തുകാരനും ഉൾപ്പടെ നാല് പേരാണ് ഇതുവരെ അപകടത്തിൽ മരിച്ചത്.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!