കുവൈറ്റ് സിറ്റി : മൈദാൻ ഹവല്ലിയും സൽമിയയും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ വെള്ളവിതരണത്തിൽ താൽക്കാലികമായി കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കുവൈത്ത് വൈദ്യുതി, ജലം, നവീകരണ ഊർജ മന്ത്രാലയം (MEWRE) അറിയിച്ചു.മൈദാൻ ഹവല്ലി പ്രദേശത്തിലെ പ്രധാന ശുദ്ധജല പൈപ്പിലുണ്ടായ തകരാറ് പരിഹരിക്കുന്നതിനായി നടക്കുന്ന അറ്റകുറ്റപ്പണികളുടെ പശ്ചാത്തലത്തിലാണ് ഈ അവസ്ഥ. തകരാർ പരിഹരിക്കാൻ മന്ത്രാലയത്തിന്റെ വിദഗ്ധ സംഘങ്ങൾ അടിയന്തരമായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും, പൈപ്പ് ലൈൻ ശരിയാക്കിയതിന് ശേഷം വെള്ളവിതരണം സാധാരണ നിലയിലാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ജലവിതരണത്തിൽ തടസ്സം
COMMUNITY

