HomeARTICLESഎക്‌സ് സേവനങ്ങൾക്ക് തടസം നേരിടുന്നു, ഇന്ത്യയിലും നിശ്ചലം: ഉപയോക്താക്കളുടെ പരാതി പ്രവാഹം

എക്‌സ് സേവനങ്ങൾക്ക് തടസം നേരിടുന്നു, ഇന്ത്യയിലും നിശ്ചലം: ഉപയോക്താക്കളുടെ പരാതി പ്രവാഹം

spot_img

ഹൈദരാബാദ്: സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്‍റെ (മുൻപത്തെ ട്വിറ്റർ) സേവനങ്ങൾക്ക് ഇന്ത്യയുൾപ്പെടെ ആഗോളതലത്തിൽ തടസ്സം നേരിടുന്നു. പിന്നാലെ ഹോംപേജ് ലോഡ് ചെയ്യുന്നതിൽ പരാജയപ്പെട്ടതായും ഫീഡുകൾ പുതുക്കി വരുന്നില്ലെന്നുമുള്ള ഉപയോക്താക്കളുടെ പരാതികൾ ഉയർന്നു. ആപ്പുകളുടെയും വെബ്‌സൈറ്റുകളുടെയും സേവനങ്ങളിലുണ്ടാകുന്ന തടസ്സങ്ങൾ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ ഡൗൺഡിറ്റക്‌ടറിന്‍റെ കണക്കനുസരിച്ച്, ഇന്ത്യയിൽ ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ,അഹമ്മദാബാദ്, കൊൽക്കത്ത, ഡൽഹി, ജയ്‌പൂർ, പറ്റ്‌ന, ചണ്ഡീഗഢ് എന്നീ നഗരങ്ങളിൽ നിന്നാണ് വ്യാപകമായി പരാതി ഉയർന്നത്.

ഡൗൺഡിറ്റക്‌ടറിൽ എക്‌സ് സേവനങ്ങൾക്ക് തടസ്സം നേരിടുന്നതായി നിരവധി ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. കേരളത്തിന്‍റെ ചിലയിടങ്ങളിൽ പ്രശ്‌നം നേരിടുന്നതായി ഡൗൺഡിറ്റക്‌ടർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ന് (ഫെബ്രുവരി 16) ഇന്ത്യൻ സമയം വൈകുന്നേരം 6.30 ഓടെയാണ് ട്വിറ്റർ ആക്‌സസ് ചെയ്യുന്നതിൽ പ്രശ്‌നം നേരിടാൻ തുടങ്ങിയത്. 7 മണിയോടെ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായി. 7.05ഓടെ മൂവായിരത്തിലധികം ആളുകളാണ് റിപ്പോർട്ട് ചെയ്‌തത്.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!