കുവൈത്ത്സി റ്റി: ആണവ-റേഡിയേഷൻ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനും പ്രാദേശിക സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി ജിസിസി എമർജൻസി മാനേജ്‌മെന്റ് സെന്റർ കുവൈത്തിലെ റേഡിയേഷൻ നിരീക്ഷണ സ്റ്റേഷനുകളിൽ പ്രത്യേക പരിശോധന നടത്തി. കുവൈത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്രത്തിന്റെ തലവൻ ബ്രിഗേഡിയർ ജനറൽ ഡോ. റാഷിദ് അൽ-മർറിയുടെ നേതൃത്വത്തിലായിരുന്നു ഈ സന്ദർശനം.റേഡിയേഷൻ സുരക്ഷാ രംഗത്ത് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് കുവൈറ്റ് നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഇത്തരം നിരീക്ഷണ സ്റ്റേഷനുകളാണ് ഏതൊരു അപകടസാധ്യതയും മുൻകൂട്ടി തിരിച്ചറിയാനുള്ള ആദ്യ പ്രതിരോധ നിരയായി പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജിസിസി രാജ്യങ്ങൾക്കിടയിൽ ആണവ സുരക്ഷാ കാര്യങ്ങളിൽ കൂടുതൽ ഒത്തുചേർന്നുള്ള പ്രവർത്തനങ്ങൾ ഉറപ്പാക്കുക എന്നതാണ് സന്ദർശനത്തിൻ്റെ പ്രധാന ലക്ഷ്യം.
ആണവ-റേഡിയേഷൻ സുരക്ഷയിൽ കുവൈത്തും ജിസിസിയും കൈകോർക്കുന്നു; നിരീക്ഷണ കേന്ദ്രങ്ങളിൽ ഫീൽഡ് വിസിറ്റ്
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



