HomeGULFKuwaitകഴിഞ്ഞ 24 മണിക്കൂറിൽ 2 മിസൈലുകളും 7 ഡ്രോണുകളും കണ്ടെത്തി നശിപ്പിച്ചു – പ്രതിരോധ മന്ത്രാലയം

കഴിഞ്ഞ 24 മണിക്കൂറിൽ 2 മിസൈലുകളും 7 ഡ്രോണുകളും കണ്ടെത്തി നശിപ്പിച്ചു – പ്രതിരോധ മന്ത്രാലയം

spot_img

കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിന്റെ വ്യോമപരിധിയിൽ കടന്നെത്തിയ 2 ബാലിസ്റ്റിക് മിസൈലുകളും 7 ഡ്രോണുകളും കണ്ടെത്തി നശിപ്പിച്ചതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സൗദ് അൽ-അത്വാൻ ചൊവ്വാഴ്ച നടന്ന മാധ്യമ ബ്രിഫിംഗിൽ അറിയിച്ചു, രാജ്യത്തിന്റെ തെക്കൻ ഭാഗത്ത് കണ്ടെത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞ് നശിപ്പിച്ചതായി.

അതേസമയം വടക്കൻ ഭാഗത്ത് കണ്ടെത്തിയ ഒരു ഡ്രോണും സായുധസേന തകർത്തതായും, തെക്കൻ മേഖലയിൽ കണ്ടെത്തിയ ആറ് ഡ്രോണുകൾ നാഷണൽ ഗാർഡ് നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. വിവിധ സൈനിക വിഭാഗങ്ങൾ തമ്മിലുള്ള ഏകോപിത പ്രവർത്തനമാണ് ഇതിലൂടെ തെളിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്തിന്റെ സുരക്ഷയും വ്യോമപരിധിയും സംരക്ഷിക്കുന്നതിനായി സൈന്യവും സുരക്ഷാ ഏജൻസികളും ഉയർന്ന ജാഗ്രതയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!