റിയാദ്: സൗദി അറേബ്യയിലെ കിംഗ് അബ്ദുൽ അസീസ് നേവൽ ബേസിൽ വെച്ച് നടന്ന ‘ഗൾഫ് പീസ് 1’ സംയുക്ത നാവികാഭ്യാസത്തിൽ കുവൈറ്റ് നാവികസേന പങ്കെടുത്തു. കുവൈറ്റും സൗദി അറേബ്യയും തമ്മിലുള്ള സൈനിക സഹകരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ അഭ്യാസം സംഘടിപ്പിച്ചത്. കുവൈറ്റ് നാവികസേനയിലെ പ്രത്യേക യൂണിറ്റുകളും പട്രോൾ ബോട്ടായ ‘ഫൈലക’, ലാൻഡിംഗ് കപ്പലായ ‘അൽ-സഫർ’ എന്നിവയും ഈ അഭ്യാസത്തിൽ സജീവമായി പങ്കെടുത്തു. സൗദി റോയൽ നേവിയുടെ ഈസ്റ്റേൺ ഫ്ലീറ്റാണ് ഇതിന് ആതിഥേയത്വം വഹിച്ചത്.നാവിക യുദ്ധങ്ങൾ കൈകാര്യം ചെയ്യുക, സെർച്ച് ആൻഡ് റെസ്ക്യൂ ഓപ്പറേഷനുകൾ, ആധുനിക കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങൾ എന്നിവയിൽ ഇരുസേനകളും സംയുക്തമായി പരിശീലനം നടത്തി. കടലിലെ എണ്ണ പ്ലാറ്റ്‌ഫോമുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തടയുന്നതിനും അവയ്ക്ക് സംരക്ഷണം നൽകുന്നതിനുമുള്ള പ്രത്യേക പ്രതിരോധ അഭ്യാസങ്ങൾ ഇതിന്റെ ഭാഗമായി നടന്നു. ആളില്ലാ ബോട്ടുകൾ ഉപയോഗിച്ചുള്ള ഭീഷണികളെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിലായിരുന്നു മറ്റൊരു പ്രധാന ശ്രദ്ധാകേന്ദ്രം. പങ്കെടുക്കുന്ന കപ്പലുകളും ബോട്ടുകളും ഉപയോഗിച്ച് തത്സമയ വെടിവെപ്പ് പരിശീലനവും ഇതിന്റെ ഭാഗമായി നടത്തി. മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സുരക്ഷാ വെല്ലുവിളികളെ നേരിടാൻ കുവൈറ്റ് സൈന്യം നടത്തുന്ന ആസൂത്രിത പരിശീലനങ്ങളുടെ ഭാഗമാണിതെന്ന് കുവൈറ്റ് സൈനിക ജനറൽ സ്റ്റാഫ് അറിയിച്ചു.
‘ഗൾഫ് പീസ് 1’ സംയുക്ത നാവികാഭ്യാസത്തിൽ കുവൈറ്റ് നാവികസേന പങ്കെടുത്തു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



