HomeGULFകുവൈറ്റിൽ വാണിജ്യ നിയമലംഘകർക്കെതിരെ കർശന നടപടി: 2025-ൽ പൂട്ടിച്ചത് 283 സ്ഥാപനങ്ങൾ

കുവൈറ്റിൽ വാണിജ്യ നിയമലംഘകർക്കെതിരെ കർശന നടപടി: 2025-ൽ പൂട്ടിച്ചത് 283 സ്ഥാപനങ്ങൾ

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള കൊമേഴ്‌സ്യൽ കൺട്രോൾ വിഭാഗം 2025-ൽ വിപണികളിൽ നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയ 283 വ്യാപാര സ്ഥാപനങ്ങൾ പൂട്ടിച്ചു.

2024-ൽ പൂട്ടിച്ച 139 സ്ഥാപനങ്ങളെ അപേക്ഷിച്ച് 103.6 ശതമാനം വർധനവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്. ഓഗസ്റ്റ് മാസത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ (67 എണ്ണം) പൂട്ടിച്ചത്. തൊട്ടുപിന്നാലെ ജൂലൈ മാസത്തിൽ 64 സ്ഥാപനങ്ങളും അടപ്പിച്ചു.

ഫെബ്രുവരിയിൽ 26, ജൂണിൽ 24, സെപ്റ്റംബറിൽ 28, ഡിസംബറിൽ 37 എന്നിങ്ങനെയാണ് മറ്റ് പ്രധാന മാസങ്ങളിലെ കണക്കുകൾ. മെയ് മാസത്തിൽ ഒരു സ്ഥാപനം പോലും പൂട്ടിച്ചിട്ടില്ല. സ്ഥാപനങ്ങളുടെ ലൈസൻസുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. 2024-ൽ 382 ലംഘനങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് 2025-ൽ അത് 853 ആയി ഉയർന്നു (123.3% വർധന). ഒക്ടോബർ മാസത്തിലാണ് ഏറ്റവും കൂടുതൽ ലൈസൻസ് ലംഘനങ്ങൾ (244 എണ്ണം) കണ്ടെത്തിയത്.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!