കുവൈത്ത്: കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ ഉടമസ്ഥതയിലുള്ള മീന അൽ അഹ്മദി റിഫൈനറിയിലെ ഒരു ഓപ്പറേഷണൽ യൂണിറ്റിന് ഇന്ന് രാവിലെ ഡ്രോൺ ആക്രമണം ഉണ്ടായതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (KPC) അറിയിച്ചു.
സംഭവത്തിൽ ഒരു ചെറിയ തീപിടിത്തം ഉണ്ടായെങ്കിലും ആരും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. അടിയന്തര പ്രതികരണ സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് തീ നിയന്ത്രണവിധേയമാക്കി.സ്ഥിതി ബന്ധപ്പെട്ട അധികൃതർ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും, പുതിയ വിവരങ്ങൾ ഔദ്യോഗിക മാർഗങ്ങളിലൂടെ അറിയിക്കുമെന്നും KPC അറിയിച്ചു.
