HomeGULFകുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ 14 മിസൈൽ - ഡ്രോൺ ഭാഗങ്ങൾ വീണ സംഭവങ്ങൾ; ആകെ...

കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ 14 മിസൈൽ – ഡ്രോൺ ഭാഗങ്ങൾ വീണ സംഭവങ്ങൾ; ആകെ റിപ്പോർട്ടുകൾ 498

spot_img

കുവൈത്ത് സിറ്റി: പ്രതിരോധ സംവിധാനങ്ങൾ മിസൈലുകളും ഡ്രോണുകളും തടഞ്ഞപ്പോൾ വീണ ശകലങ്ങളുമായി ബന്ധപ്പെട്ട 14 റിപ്പോർട്ടുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ സ്‌ഫോടകവസ്തു നിർവീര്യമാക്കൽ (EOD) സംഘങ്ങൾ കൈകാര്യം ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മന്ത്രാലയത്തിന്റെ വക്താവും ജനറൽ ഡിപ്പാർട്മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ജനറലുമായ ബ്രിഗേഡിയർ ജനറൽ നാസർ ബൗസ്ലൈബ് മാധ്യമ ബ്രിഫിംഗിൽ പറഞ്ഞു, ആക്രമണം ആരംഭിച്ചതിനുശേഷം ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് കൈകാര്യം ചെയ്ത ആകെ റിപ്പോർട്ടുകൾ 498 ആയി ഉയർന്നതായി.കഴിഞ്ഞ 24 മണിക്കൂറിനിടെ സൈറൺ രണ്ടുതവണ മുഴക്കിയതായും, ആക്രമണം ആരംഭിച്ചതിനുശേഷം സൈറൺ മുഴങ്ങിയതിന്റെ ആകെ എണ്ണം 118 ആയി എത്തിയതായും അദ്ദേഹം പറഞ്ഞു.

ഭീഷണിയുടെ പരിധിക്ക് പുറത്തുവീണ ശകലങ്ങളുമായി ബന്ധപ്പെട്ട ചില സംഭവങ്ങളുടെ വീഡിയോയും അവതരണത്തിൽ കാണിച്ചു.ദേശീയ ഐക്യം തന്നെയാണ് കുവൈത്തിന്റെ ശക്തിയുടെ അടിസ്ഥാനം എന്നും, ജനങ്ങളുടെ ഐക്യവും സമൂഹത്തിന്റെ ഐക്യദാർഢ്യവും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്ന ശക്തമായ മതിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!