കുവൈത്ത് സിറ്റി: ഇന്ന് പുലർച്ചെയോടെ രാജ്യത്തിന്റെ വടക്കൻ ഭാഗത്തെ വ്യോമപരിധിയിൽ കടന്നുകയറിയ ശത്രു ഡ്രോണുകളിൽ ഒരണ്ണം കുവൈത്ത് വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി സായുധസേന ഉയർന്ന ജാഗ്രതയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

