HomeGULFസർക്കാർ-സ്വകാര്യ മേഖലകളിലെ ജീവനക്കാരുടെ സർട്ടിഫിക്കറ്റ് പരിശോധന കർശനം; കുവൈറ്റിൽ ബുധനാഴ്ച ഉദ്യോഗസ്ഥർക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശ യോഗം

സർക്കാർ-സ്വകാര്യ മേഖലകളിലെ ജീവനക്കാരുടെ സർട്ടിഫിക്കറ്റ് പരിശോധന കർശനം; കുവൈറ്റിൽ ബുധനാഴ്ച ഉദ്യോഗസ്ഥർക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശ യോഗം

Google search engine

കുവൈറ്റ് സിറ്റി: സർക്കാർ-സ്വകാര്യ മേഖലകളിലെ ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യതകളും തുല്യതാ സർട്ടിഫിക്കറ്റുകളും പരിശോധിക്കുന്നതിന്റെ ഭാഗമായി കുവൈറ്റിൽ നിർണ്ണായക നീക്കം. ഇതിനായുള്ള പ്രത്യേക സമിതി വരാനിരിക്കുന്ന ബുധനാഴ്ച ഒരു മാർഗ്ഗനിർദ്ദേശ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. മന്ത്രാലയങ്ങൾ, പൊതുസ്ഥാപനങ്ങൾ, സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഈ യോഗത്തിൽ പങ്കെടുക്കും.കുവൈറ്റ് പൗരന്മാരെയും പ്രവാസികളെയും ഒരുപോലെ ബാധിക്കുന്നതാണ് ഈ പരിശോധന. കഴിഞ്ഞ വർഷം അവസാനത്തോടെ രൂപീകരിച്ച ഈ സമിതി, രാജ്യത്തെ എല്ലാ ജീവനക്കാരുടെയും സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള തുല്യതാ സർട്ടിഫിക്കറ്റുകൾ നേടുന്നതിനായുള്ള നടപടിക്രമങ്ങളും സാങ്കേതിക വശങ്ങളും യോഗത്തിൽ വിശദീകരിക്കും. വിവിധ വകുപ്പുകളിലെ നേതൃസ്ഥാനങ്ങളിലുള്ള ഉദ്യോഗസ്ഥർക്ക് ആവശ്യമായ വ്യക്തത നൽകാനാണ് ഈ സെഷൻ ലക്ഷ്യമിടുന്നത്.വ്യാജ സർട്ടിഫിക്കറ്റുകൾ തടയുന്നതിനും യോഗ്യതയുള്ളവർക്ക് മാത്രം തൊഴിലവസരങ്ങൾ ഉറപ്പാക്കുന്നതിനും കുവൈറ്റ് സർക്കാർ നടത്തുന്ന വലിയൊരു ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമാണിത്. സർട്ടിഫിക്കറ്റുകൾ വെരിഫൈ ചെയ്യുന്നതിൽ എന്തെങ്കിലും പ്രായോഗിക തടസ്സങ്ങളുണ്ടെങ്കിൽ അവ പരിഹരിക്കാനുള്ള മാർഗ്ഗങ്ങളും സമിതി വിശദീകരിക്കും.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!