HomeGULFസജ്ജമായി കുവൈറ്റ് ഫയർ ഫോഴ്സ്; ആശുപത്രികളിലും സ്റ്റേഷനുകളിലും നേരിട്ടെത്തി ആത്മവിശ്വാസം പകർന്ന് മേജർ ജനറൽ തലാൽ...

സജ്ജമായി കുവൈറ്റ് ഫയർ ഫോഴ്സ്; ആശുപത്രികളിലും സ്റ്റേഷനുകളിലും നേരിട്ടെത്തി ആത്മവിശ്വാസം പകർന്ന് മേജർ ജനറൽ തലാൽ അൽ റൂമി

spot_img

കുവൈറ്റ് സിറ്റി: ചെറിയ പെരുന്നാൾ പ്രമാണിച്ച് രാജ്യത്തെ സുരക്ഷാ സജ്ജീകരണങ്ങൾ വിലയിരുത്തുന്നതിനും ഉദ്യോഗസ്ഥരുടെ മനോവീര്യം വർദ്ധിപ്പിക്കുന്നതിനുമായി കുവൈറ്റ് ഫയർ ഫോഴ്സ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അൽ റൂമി വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി.

വിവിധ ഫയർ സ്റ്റേഷനുകൾക്ക് പുറമെ, പെരുന്നാൾ ദിനങ്ങളിൽ ആശുപത്രികളുടെ സുരക്ഷ ഉറപ്പാക്കാൻ നിയോഗിക്കപ്പെട്ട പ്രത്യേക പ്രിവന്റീവ് സെക്യൂരിറ്റി ടീമുകളെയും അദ്ദേഹം നേരിൽ കണ്ട് പ്രവർത്തനങ്ങൾ വിലയിരുത്തി.സന്ദർശന വേളയിൽ, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫിന്റെ പെരുന്നാൾ ആശംസകൾ അദ്ദേഹം സേനാംഗങ്ങളെ അറിയിച്ചു. രാജ്യത്തിന് വേണ്ടി സമർപ്പണ ബോധത്തോടെ ജോലി ചെയ്യുന്ന ഫയർ ഫോഴ്സ് അംഗങ്ങളുടെ കഠിനാധ്വാനത്തെയും സേവന സന്നദ്ധതയെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. ഏത് തരത്തിലുള്ള അപകടസാഹചര്യങ്ങളെയും നേരിടാൻ സേന എപ്പോഴും അതീവ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന കാര്യത്തിൽ അഗ്നിശമന സേനാംഗങ്ങൾ മുൻനിര പോരാളികളാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഔദ്യോഗിക കൃത്യനിർവഹണത്തിനായി അവർ നടത്തുന്ന ത്യാഗങ്ങളെ ഭരണകൂടവും ജനങ്ങളും ഒരുപോലെ വിലമതിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവധി ദിനങ്ങളിലും വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഇത്തരം ഫീൽഡ് സന്ദർശനങ്ങളുടെ പ്രധാന ലക്ഷ്യം.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!