HomeGULFകുവൈത്തിൽ ഭക്ഷ്യലഭ്യത സുരക്ഷിതം; വിപണിയിൽ കർശന പരിശോധനയുമായി അതോറിറ്റി, ആശങ്ക വേണ്ടെന്ന് അധികൃതർ

കുവൈത്തിൽ ഭക്ഷ്യലഭ്യത സുരക്ഷിതം; വിപണിയിൽ കർശന പരിശോധനയുമായി അതോറിറ്റി, ആശങ്ക വേണ്ടെന്ന് അധികൃതർ

spot_img

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രാദേശിക വിപണികളിൽ ആവശ്യത്തിന് ഭക്ഷ്യശേഖരം ലഭ്യമാണെന്നും വിതരണ ശൃംഖല തടസമില്ലാതെ തുടരുന്നുണ്ടെന്നും പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മുൻകരുതൽ നടപടികൾ ശക്തമാക്കിയതായും അതോറിറ്റി വ്യക്തമാക്കി. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി പരിശോധനാ സംഘങ്ങൾ 24 മണിക്കൂറും സജീവമായി രംഗത്തുണ്ട്.ഭക്ഷ്യ സുരക്ഷയും വിപണിയിലെ സ്ഥിരതയും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ലബോറട്ടറികളും പരിശോധനാ കേന്ദ്രങ്ങളും പൂർണ്ണതോതിൽ പ്രവർത്തിക്കുന്നുണ്ടെന്ന് കമ്മ്യൂണിറ്റി ന്യൂട്രീഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ഷൈമ അൽ-അസ്ഫൂർ അറിയിച്ചു. വിദേശങ്ങളിൽ നിന്ന് എത്തുന്ന ഓരോ ഷിപ്പ്‌മെന്റും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വിപണിയിലേക്ക് പ്രവേശിപ്പിക്കുന്നത്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.അതേസമയം രാജ്യത്തെ സഹകരണ സംഘങ്ങൾ, സ്റ്റോറേജുകൾ, ഭക്ഷ്യ ഫാക്ടറികൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കിയതായി ഇൻസ്പെക്ഷൻ ആൻഡ് കൺട്രോൾ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. സൗദ് അൽ-ജലാൽ വ്യക്തമാക്കി. മിനിസ്ട്രി ഓഫ് സ്റ്റേറ്റ് ഫോർ ഡെവലപ്‌മെന്റ് ആൻഡ് സസ്‌റ്റൈനബിലിറ്റിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഈ നടപടികൾ പുരോഗമിക്കുന്നത്. വിപണിയിൽ കൃത്രിമമായ ക്ഷാമം ഉണ്ടാകില്ലെന്നും ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായും അദ്ദേഹം ഉറപ്പുനൽകി. വരും ദിവസങ്ങളിലും പരിശോധനകൾ തുടരാനാണ് അതോറിറ്റിയുടെ തീരുമാനം. കാസർകോട് വിവാഹ ആഘോഷത്തിൽ പടക്കം പൊട്ടിക്കുന്നതിനിടെ പന്തലിന് തീപിടിച്ചു.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!