HomeINDIAപലചരക്ക് കടയിൽ നിന്ന് മിഠായി പാക്കറ്റ് മോഷ്ടിച്ചെന്ന് ആരോപണം; 12 വയസ്സുള്ള മകളെ വടികൊണ്ട് അടിച്ചുകൊന്ന്...

പലചരക്ക് കടയിൽ നിന്ന് മിഠായി പാക്കറ്റ് മോഷ്ടിച്ചെന്ന് ആരോപണം; 12 വയസ്സുള്ള മകളെ വടികൊണ്ട് അടിച്ചുകൊന്ന് പിതാവ്

spot_img

പലചരക്ക് കടയില്‍ നിന്ന് മിഠായി പാക്കറ്റ് മോഷ്ടിച്ചതിന് 12 വയസ്സുള്ള മകളെ പിതാവ് വടികൊണ്ട് അടിച്ചുകൊന്നു. ഉത്തര്‍ പ്രദേശിലെ രത്തന്‍പുര്‍ ഗ്രാമത്തിലാണ് സംഭവം. പിതാവ് പുഷ്‌പേന്ദ്ര എന്ന പപ്പുശര്‍മയെ പൊലീസ് അറസ്റ്റ് ചെയ്തതു.മാര്‍ച്ച് 27 നാണ് പെണ്‍കുട്ടിയുടെ അമ്മ ആരതി പൊലീസിൽ പരാതി നല്‍കിയത്. ഭര്‍ത്താവ് പുഷ്‌പേന്ദ്ര മകളെ വടികൊണ്ട് അടിച്ചെന്നും കുട്ടി മരിച്ചെന്നും അവര്‍ ആരോപിച്ചു. തന്റെ മകള്‍ കടയില്‍ നിന്ന് ഒരു പാക്കറ്റ് മിഠായി മോഷ്ടിച്ചുവെന്ന് കടയുടമ പുഷ്‌പേന്ദ്രയോട് പരാതിപ്പെട്ടു. തുടര്‍ന്നാണ് പ്രകോപിതനായി ഇയാൾ മകളെ കൊലപ്പെടുത്തിയതെന്നും അവര്‍ പൊലീസിനോട് പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും കുട്ടിയെ തല്ലാന്‍ ഉപയോഗിച്ച വടി കണ്ടെത്തിയിട്ടുണ്ടെന്നും നരോറ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ഗംഗാ പ്രസാദ് ആര്യ പറഞ്ഞു.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!