കുവൈത്ത് സിറ്റി: ഇറാന്റെ ആക്രമണങ്ങളെ തുടർന്ന് നടന്ന വ്യോമ പ്രതിരോധ നടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ 76 അസാധാരണ സംഭവങ്ങൾ അഗ്നിശമന സേന കൈകാര്യം ചെയ്തതായി കുവൈത്ത് ജനറൽ ഫയർ ഫോഴ്സ് അറിയിച്ചു. വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഘരീബ് പറഞ്ഞു, ഡ്രോണുകളും മിസൈലുകളും തടയുന്നതിനിടെ വീണ അവശിഷ്ടങ്ങൾ മൂലം ഉണ്ടായ തീപിടിത്തങ്ങൾ ഉൾപ്പെടെ നിരവധി സംഭവങ്ങളിൽ അഗ്നിശമന സേന ഇടപെട്ടു.
ഇന്ന് രാവിലെ മീന അൽ അഹ്മദി റിഫൈനറിയിലും മീന അബ്ദുല്ല റിഫൈനറിയിലും ഉണ്ടായ രണ്ട് തീപിടിത്തങ്ങൾ ആറു അഗ്നിശമന സംഘങ്ങൾ ഉടൻ നിയന്ത്രണവിധേയമാക്കി. ഇരു സ്ഥലങ്ങളിലെയും പ്രവർത്തന യൂണിറ്റുകളെ ശത്രു ഡ്രോണുകൾ ലക്ഷ്യമിട്ടതായിരുന്നു.അഗ്നിശമന സേനാംഗങ്ങൾ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ പൂർണ ജാഗ്രതയോടെയും ഉത്തരവാദിത്തത്തോടെയും സേവനം തുടരുന്നുവെന്ന് അധികൃതർ അറിയിച്ചു.
