കുവൈത്ത് സിറ്റി: ഇറാന്റെ ആക്രമണത്തെ തുടർന്ന് ഓയിൽ സെക്ടർ കോംപ്ലക്സിലെ കെട്ടിടത്തിനും ചില പ്രവർത്തന സൗകര്യങ്ങൾക്കും വലിയ വസ്തു നാശനഷ്ടം സംഭവിച്ചതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (KPC) വക്താവ് ഹിഷാം അൽ-റിഫായി അറിയിച്ചു.
മാധ്യമ ബ്രീഫിംഗിൽ സംസാരിച്ച അദ്ദേഹം തീപിടിത്തങ്ങൾ അടിയന്തരവും അഗ്നിശമന വിഭാഗവും വേഗത്തിൽ നിയന്ത്രണത്തിലാക്കിയതായി വ്യക്തമാക്കി. ആക്രമണത്തിൽ മനുഷ്യഹാനി ഉണ്ടായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
നാശനഷ്ടങ്ങളുടെ വിലയിരുത്തൽ ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് തുടരുകയാണെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
