HomeCommunityനൂറ്റമ്പതോളം ആരോഗ്യപ്രവർത്തകർക്ക് കുവൈത്തിലേക്ക് ചാർട്ടേഡ് വിമാനമൊരുക്കി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ.

നൂറ്റമ്പതോളം ആരോഗ്യപ്രവർത്തകർക്ക് കുവൈത്തിലേക്ക് ചാർട്ടേഡ് വിമാനമൊരുക്കി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ.

spot_img

കുവൈറ്റ് സിറ്റി : മിഡിൽ ഈസ്റ്റ് മേഖലയിൽ നിലനിൽക്കുന്ന പ്രത്യേക സാഹചര്യങ്ങളെത്തുടർന്ന് നാട്ടിൽ കുടുങ്ങിപ്പോയ നൂറ്റി അമ്പതിലധികം ആരോഗ്യപ്രവർത്തകരെ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) കുവൈറ്റ്, സൗദി ഘടകത്തിന്റെ സഹകരണത്തോടെ കുവൈറ്റിലെത്തിച്ചു.

ജസീറ എയർവേയ്‌സിന്റെ പ്രത്യേക ചാർട്ടേഡ് വിമാനത്തിലാണ് നഴ്സുമാരും അവരുടെ കുടുംബാംഗങ്ങളും അടങ്ങുന്ന സംഘം ദമ്മാം എയർപോർട്ട് വഴി സുരക്ഷിതമായി കുവൈത്തിൽ എത്തിയത്. നിലവിലെ സങ്കീർണ്ണമായ സാഹചര്യത്തിൽ ഇത്തരമൊരു യാത്രാ സൗകര്യം ഒരു സംഘടനയുടെ നേതൃത്വത്തിൽ ആദ്യമായാണ് ഒരുക്കുന്നത്. വാർഷിക അവധി കഴിഞ്ഞ് ജോലിയിൽ തിരികെ പ്രവേശിക്കാൻ സാധിക്കാതെയും, അടിയന്തര ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി നാട്ടിൽ പോയി മടങ്ങാൻ കഴിയാതെയും പ്രതിസന്ധിയിലായ നിരവധി നഴ്സുമാർക്ക് ഈ സർവീസ് വലിയ ആശ്വാസമായി.

കുവൈറ്റ് വ്യോമപാതയിലുണ്ടായ നിയന്ത്രണങ്ങളെത്തുടർന്ന് ജോലി നഷ്ടപ്പെടുമോ എന്ന ആശങ്കയിൽ നിരവധി ആരോഗ്യപ്രവർത്തകർ യുഎൻഎയെ ബന്ധപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് സംഘടനയുടെ കുവൈറ്റിലെ ഭാരവാഹികൾ അടിയന്തരമായി ഇടപെടുകയും സാധ്യമായ എല്ലാ വഴികളും അന്വേഷിച്ച് പ്രത്യേക വിമാന സർവീസിന് അനുമതി തേടുകയുമായിരുന്നു.


നാട്ടിലും വിദേശത്തും നഴ്സുമാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന യുഎൻഎ, അന്താരാഷ്ട്ര തലത്തിൽ നഴ്സിംഗ് സമൂഹത്തിന് നേരിടുന്ന ഏത് വെല്ലുവിളികളിലും ഒപ്പമുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. വരും കാലങ്ങളിലും നഴ്സിംഗ് സമൂഹത്തിന്റെ ഉന്നമനത്തിനായി ഇത്തരം പ്രവർത്തനങ്ങളിൽ പ്രതിജ്ഞാബന്ധമായി നിലകൊള്ളുമെന്നും സംഘടന വ്യക്തമാക്കി.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!