കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ഇന്ന് രാവിലെ പല ഡ്രോണുകൾ ലക്ഷ്യമിട്ടതായി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. സംഭവത്തിൽ വസ്തുനാശം മാത്രമാണ് ഉണ്ടായത്, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രതിസന്ധി ആരംഭിച്ചതു മുതൽ നടപ്പിലാക്കിയ അടിയന്തര പദ്ധതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തെ കൈകാര്യം ചെയ്തത്, കൂടാതെ രാജ്യത്തെ ബന്ധപ്പെട്ട അധികാരികളുമായി പൂർണ്ണ ഏകോപനത്തോടെയാണ് നടപടികൾ സ്വീകരിച്ചതെന്നും വ്യക്തമാക്കിയാതായി അധികൃതരുടെ വക്താവ് അബ്ദുല്ല അൽ-രാജ്ഹി കുവൈത്ത് ന്യൂസ് ഏജൻസിയായ KUNAയോട് പറഞ്ഞു. കുവൈത്തിലെ സിവിൽ ഏവിയേഷൻ മേഖലയിലെ സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും തുടർന്നും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുവൈത്തിന്റെ അമീരും ജനങ്ങളും സർക്കാരും എല്ലാതരം അപകടങ്ങളിൽ നിന്ന് സുരക്ഷിതരാകട്ടെ എന്ന് അദ്ദേഹം പ്രാർത്ഥിക്കുകയും ചെയ്തു.

