HomeGULFകുവൈറ്റ്-സൗദി അതിർത്തികളിൽ കടുത്ത ജാഗ്രത; നുവൈസീബിൽ വിമാനയാത്രയ്ക്ക് പോകുന്നവർക്കായി യാത്രക്കാർക്കായി പ്രത്യേക പാത

കുവൈറ്റ്-സൗദി അതിർത്തികളിൽ കടുത്ത ജാഗ്രത; നുവൈസീബിൽ വിമാനയാത്രയ്ക്ക് പോകുന്നവർക്കായി യാത്രക്കാർക്കായി പ്രത്യേക പാത

spot_img

കുവൈറ്റ് സിറ്റി: രാജ്യത്തെ കര അതിർത്തികൾ പ്രവർത്തനസജ്ജമാണോയെന്ന് നേരിട്ട് വിലയിരുത്തുന്നതിന്റെ ഭാഗമായി കസ്റ്റംസ് ഡയറക്ടർ ജനറൽ യൂസഫ് ഖാലിദ് അൽ-നുവൈഫും ഡെപ്യൂട്ടി ഹെഡ് സാലിഹ് മുഹമ്മദ് അൽ-ഒമറും നുവൈസീബ് അതിർത്തി കവാടത്തിൽ സന്ദർശനം നടത്തി. കുവൈറ്റ് വ്യോമപാത അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ സൗദി അറേബ്യ വഴി യാത്ര ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ച പശ്ചാത്തലത്തിലാണ് ഈ സന്ദർശനം. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനും നടപടിക്രമങ്ങൾ വേഗത്തിലാക്കാനും നുവൈസീബിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

കുവൈറ്റ് എയർവേയ്‌സുമായി ഏകോപിപ്പിച്ച്, ആ വിമാനക്കമ്പനി വഴി യാത്ര ചെയ്യുന്നവർക്കായി നുവൈസീബ് അതിർത്തിയിൽ പ്രത്യേക പാത അനുവദിച്ചതായി അൽ-നുവൈഫ് അറിയിച്ചു. ഇത് യാത്രക്കാരുടെ നടപടിക്രമങ്ങൾ ലഘൂകരിക്കാനും അതിർത്തി കടക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും സഹായിക്കും. ഇതിനുപുറമെ, ചരക്ക് നീക്കത്തിനായി ‘ഫാസ്റ്റ് ട്രാക്ക്’ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. മികച്ച പ്രവർത്തന നിലവാരം പുലർത്തിക്കൊണ്ട് തന്നെ സുരക്ഷാ പരിശോധനകൾ കർശനമാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!