HomeCommunityവോയ്സ് കുവൈത്ത് അബ്ബാസിയ യൂനിറ്റിന് പുതിയ ഭാരവാഹികൾ

വോയ്സ് കുവൈത്ത് അബ്ബാസിയ യൂനിറ്റിന് പുതിയ ഭാരവാഹികൾ

spot_img

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) അബ്ബാസിയ യൂനിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഓൺലൈനിൽ നടന്ന തെരഞ്ഞെടുപ്പ് യോഗം വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു ഉദ്ഘാടനം ചെയ്തു. വോയ്സ് കുവൈത്ത് പ്രസിഡന്റ് സുജീഷ്.പി.ചന്ദ്രൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

വോയ്സ് കുവൈത്ത് രക്ഷാധികാരി ഷനിൽ വെങ്ങളത്ത്, കേന്ദ്ര ജനറൽ സെക്രട്ടറി രാജേഷ് കുമാർ.കെ, കേന്ദ്ര ട്രഷറർ നിതിൻ.ജി.മോഹൻ,ആർട്സ് സെക്രട്ടറി ജോയ് നന്ദനം, വനിതാവേദി പ്രസിഡൻറ് സരിത രാജൻ, വനിതാവേദി സെക്രട്ടറി ലത മനോജ് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.

അബ്ബാസിയ യൂനിറ്റ് മുൻ കൺവീനർ രഞ്ജിത്ത് കൃഷ്ണൻ സ്വാഗതവും അബ്ബാസിയ യൂനിറ്റ് നിയുക്ത കൺവീനർ റെജി ടി.കെ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ : റെജി ടി.കെ ( കൺവീനർ ),എൻ.വി.രാധാകൃഷ്ണൻ ( സെക്രട്ടറി ),മനോജ് കക്കോത്ത് ( ട്രഷറർ ),കെ.പി.ഉദയൻ ( ജോയിന്റ് കൺവീനർ ),രതീഷ് രാജൻ ( ജോയിന്റ് സെക്രട്ടറി ),രജിത്ത് രാജൻ ( ജോയിന്റ് ട്രഷറർ ), ബാബു വയനാട്, ഉമേഷ് കുമാർ. കെ,അനു കുമാർ. എ.ബി,ബിജു.എസ്.ആനന്ദകൃഷ്ണ, രതീഷ് രാമചന്ദ്രൻ, വിനോജ് രാജഗോപാൽ, ഗിരീഷ് രാമചന്ദ്രൻ എന്നിവർ ( എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ )

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!