കുവൈറ്റ് സിറ്റി: കുവൈത്തിലെ വൈദ്യുതി–വെള്ള ഡീസലിനേഷൻ പ്ലാന്റിൽ നടന്ന ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസി ദുഃഖം രേഖപ്പെടുത്തി.
സംഭവം ദാരുണമാണെന്ന് എംബസി പ്രസ്താവനയിൽ അറിയിച്ചു. മരണപ്പെട്ടയാളുടെ കുടുംബത്തോടുള്ള അനുശോചനം അറിയിച്ച എംബസി, ആവശ്യമായ സഹായം നൽകുന്നതിനായി കുവൈത്ത് അധികാരികളുമായി അടുത്ത് സഹകരിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
പ്ലാന്റിലെ സർവീസ് കെട്ടിടത്തിൽ ഉണ്ടായ ആക്രമണത്തിലാണ് ഇന്ത്യൻ തൊഴിലാളി മരിക്കുകയും കെട്ടിടത്തിന് വലിയ നാശനഷ്ടം സംഭവിക്കുകയും ചെയ്തത്. അതേസമയം അത്യാവശ്യ സേവനങ്ങൾ തടസ്സമില്ലാതെ തുടരുന്നതിനായി അധികാരികൾ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
