HomeInternationalവാട്ട്‌സ്‌ആപ്പിന് വിലക്കേർപ്പെടുത്താൻ ശ്രമം: പ്രാദേശിക ആപ്പിനെ പിന്തുണയ്‌ക്കാനുള്ള റഷ്യൻ സർക്കാറിന്‍റെ നീക്കമെന്ന് മെറ്റ

വാട്ട്‌സ്‌ആപ്പിന് വിലക്കേർപ്പെടുത്താൻ ശ്രമം: പ്രാദേശിക ആപ്പിനെ പിന്തുണയ്‌ക്കാനുള്ള റഷ്യൻ സർക്കാറിന്‍റെ നീക്കമെന്ന് മെറ്റ

Google search engine

ഹൈദരാബാദ്: മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്‌ആപ്പിന് റഷ്യയിൽ രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ. ഡിജിറ്റൽ മേഖലയിലെ നിയന്ത്രണം കർശനമാക്കുന്നതിനുള്ള വിപുലമായ ശ്രമത്തിന്‍റെ ഭാഗമായാണ് വാട്ട്‌സ്‌ആപ്പ് നിരോധനത്തിനുള്ള ശ്രമങ്ങൾ നടക്കുന്നതെന്നാണ് മെറ്റ വക്താവ് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ റഷ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

മാത്രമല്ല, സർക്കാർ പിന്തുണയുള്ള തദ്ദേശീയമായി നിർമ്മിച്ച സൂപ്പർ ആപ്പായ മാക്‌സിനെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് റഷ്യൻ സർക്കാർ രാജ്യത്തുടനീളം വാട്ട്‌സ്‌ആപ്പ് സേവനങ്ങൾ നിർത്തലാക്കാൻ ശ്രമിക്കുന്നതെന്നും വാട്ട്‌സ്ആപ്പ് പറഞ്ഞതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്‌തു. ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ ഒഴിവാക്കിയതായി റിപ്പോർട്ടുണ്ട്. രാജ്യത്തെ 100 ദശലക്ഷത്തിലധികം ഉപയോക്താക്കളെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും വാട്ട്‌സ്ആപ്പ് പറഞ്ഞു.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!