HomeGULFനിയമം ലംഘിച്ചുള്ള നിർമ്മാണങ്ങൾക്ക് കടുത്ത നിയന്ത്രണം; കുവൈറ്റിൽ രാജ്യവ്യാപക പരിശോധനയുമായി മുനിസിപ്പാലിറ്റി

നിയമം ലംഘിച്ചുള്ള നിർമ്മാണങ്ങൾക്ക് കടുത്ത നിയന്ത്രണം; കുവൈറ്റിൽ രാജ്യവ്യാപക പരിശോധനയുമായി മുനിസിപ്പാലിറ്റി

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലും നിർമ്മാണ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് മുനിസിപ്പാലിറ്റി വിപുലമായ പരിശോധനാ ക്യാമ്പയിൻ ആരംഭിച്ചു. സ്വകാര്യ പാർപ്പിടങ്ങൾ, വ്യവസായ മേഖലകൾ, വാണിജ്യ സമുച്ചയങ്ങൾ, കാർഷിക-നിക്ഷേപ മേഖലകൾ തുടങ്ങി എല്ലാത്തരം നിർമ്മാണങ്ങളും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ നടപടിയുടെ ലക്ഷ്യം.

പരിശോധനയുടെ ആദ്യദിനം തന്നെ അഹമ്മദി ഗവർണറേറ്റിലെ അൽ-റിഖ മേഖലയിൽ നിയമലംഘനം കണ്ടെത്തിയ മൂന്ന് കെട്ടിടങ്ങൾക്കെതിരെ കേസെടുക്കുകയും 15 ഓളം സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.മുനിസിപ്പാലിറ്റിയിലെ സ്വദേശി ജീവനക്കാരുടെ നേതൃത്വത്തിൽ ഈ മാസം മുഴുവൻ നീണ്ടുനിൽക്കുന്ന ഫീൽഡ് പരിശോധനകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

എൻജിനീയറിങ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വിഭാഗത്തിന്റെ പര്യവേക്ഷണത്തിൽ കെട്ടിടങ്ങളുടെ വിസ്തീർണ്ണം അനധികൃതമായി ഉപയോഗിക്കുന്നതും നിർമ്മാണ ചട്ടങ്ങൾ ലംഘിക്കുന്നതും കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. വരും ആഴ്ചകളിൽ എല്ലാ ഗവർണറേറ്റുകളിലും പരിശോധന തുടരുന്നതിനായി പബ്ലിക് റിലേഷൻസ് മാനേജ്‌മെന്റ് ടീം പ്രത്യേക സമയക്രമം തന്നെ തയ്യാറാക്കിയിട്ടുണ്ട്. നിയമങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന കർശന മുന്നറിയിപ്പാണ് കുവൈറ്റ് മുനിസിപ്പാലിറ്റി ഇതിലൂടെ നൽകുന്നത്.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!