HomeGULFയുദ്ധവുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിപ്പിക്കരുത്: സൈബർക്രൈം വിഭാഗത്തിന്റെ മുന്നറിയിപ്പ്

യുദ്ധവുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിപ്പിക്കരുത്: സൈബർക്രൈം വിഭാഗത്തിന്റെ മുന്നറിയിപ്പ്

spot_img

കുവൈത്ത്സിറ്റി: യുദ്ധം, സൈനിക നടപടികൾ, മിസൈൽ ആക്രമണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് കുവൈത്തിലെ സൈബർക്രൈം വിഭാഗം മുന്നറിയിപ്പ് നൽകി.

കൂടാതെ മതവിഭാഗീയത പ്രേരിപ്പിക്കുന്നതോ സമൂഹത്തിൽ കലഹം സൃഷ്ടിക്കുന്നതോ ആയ വീഡിയോകളും ചിത്രങ്ങളും പങ്കുവയ്ക്കുന്നതും നിയമലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് കുവൈത്ത് നിയമപ്രകാരം നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് സൈബർക്രൈം വിഭാഗം അറിയിച്ചു.രാജ്യത്തിന്റെ സുരക്ഷയും ദേശീയ ഐക്യവും സാമൂഹിക സൗഹൃദവും സംരക്ഷിക്കുന്നതിനായി എല്ലാ താമസക്കാരും നിഷ്പക്ഷത പാലിക്കുകയും പ്രേരണാപരമായ ഉള്ളടക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!