HomeGULFസേവനങ്ങൾ വിരൽത്തുമ്പിൽ; വാട്സാപ്പ് വഴി സഹായവുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ

സേവനങ്ങൾ വിരൽത്തുമ്പിൽ; വാട്സാപ്പ് വഴി സഹായവുമായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ

spot_img

കുവൈറ്റ് സിറ്റി: പൊതുജനങ്ങൾക്ക് സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുന്നതിനായി നൂതന ആശയവിനിമയ സംവിധാനങ്ങൾ ആരംഭിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ഇതിന്റെ ഭാഗമായി വാട്സാപ്പ് സേവനങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഔദ്യോഗികമായി പുറത്തിറക്കി.

വിവിധ വകുപ്പുകളുമായി പൊതുജനങ്ങൾക്ക് നേരിട്ട് ബന്ധപ്പെടാനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.കസ്റ്റമർ സർവീസ്, റിക്രൂട്ട്‌മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് അഫയേഴ്‌സ്, അഹമ്മദി ഗവർണറേറ്റിലെ ലേബർ ഡിപ്പാർട്ട്‌മെന്റ് ഉൾപ്പെടെയുള്ള വിവിധ തൊഴിൽ കാര്യാലയങ്ങൾ എന്നിവയുമായി ഇനി മുതൽ വാട്സാപ്പ് വഴി എളുപ്പത്തിൽ ആശയവിനിമയം നടത്താം. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് സേവന വിതരണം കൂടുതൽ കാര്യക്ഷമമാക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.

താമസക്കാർക്ക് തങ്ങളുടെ അന്വേഷണങ്ങൾ സമർപ്പിക്കാനും ആവശ്യമായ സഹായങ്ങൾ വേഗത്തിൽ സ്വീകരിക്കാനും ഈ ഡിജിറ്റൽ സംവിധാനം പ്രയോജനപ്പെടും.നിലവിലുള്ള കോൾ സെന്റർ നമ്പറുകൾക്കും ഔദ്യോഗിക വെബ്‌സൈറ്റിനും പുറമെയാണ് പുതിയ വാട്സാപ്പ് സേവനം കൂടി ലഭ്യമാക്കിയിരിക്കുന്നത്. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഭരണപരമായ കാര്യങ്ങൾ കൂടുതൽ സുതാര്യമാക്കാനും ജനങ്ങളുടെ കാത്തിരിപ്പ് ഒഴിവാക്കാനും ഈ നീക്കം സഹായിക്കുമെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!