HomeGULF24 മണിക്കൂറിനിടെ കുവൈത്ത് ആകാശപരിധിയിൽ 17 ഡ്രോണുകൾ തടഞ്ഞു.

24 മണിക്കൂറിനിടെ കുവൈത്ത് ആകാശപരിധിയിൽ 17 ഡ്രോണുകൾ തടഞ്ഞു.

spot_img

കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്തിന്റെ ആകാശപരിധിയിൽ കടന്നുവന്ന 17 ശത്രു ഡ്രോണുകൾ കുവൈത്ത് സായുധസേന കണ്ടെത്തി തടഞ്ഞതായി പ്രതിരോധ മന്ത്രാലയ വക്താവ് കർണൽ സൗദ് അബ്ദുലഅസീസ് അൽ-ഒതൈബി അറിയിച്ചു.

സ്ഥിരീകരിച്ച നടപടിക്രമങ്ങൾ പ്രകാരം ഡ്രോണുകളെ നേരിട്ടതോടെ യാതൊരു ആളപായമോ വസ്തു നാശമോ ഉണ്ടായിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുപുറമെ ഗ്രൗണ്ട് ഫോഴ്‌സ് എഞ്ചിനീയറിംഗ് ഇൻസ്‌പെക്ഷൻ ആൻഡ് ഡിസ്പോസൽ സംഘം ലഭിച്ച 15 റിപ്പോർട്ടുകളും പരിശോധിച്ച് നടപടിയെടുത്തു.

രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ സംരക്ഷിക്കുന്നതിനും സായുധസേന ഉയർന്ന ജാഗ്രതയോടെ പ്രവർത്തിക്കുന്നതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!