HomeCommunityകൈകോർത്ത് കുവൈറ്റ്: അശരണർക്കായി 'റമദാൻ-ഈദ് വസ്ത്രമേള 2026' മിഷ്റഫിൽ തുടക്കമായി

കൈകോർത്ത് കുവൈറ്റ്: അശരണർക്കായി ‘റമദാൻ-ഈദ് വസ്ത്രമേള 2026’ മിഷ്റഫിൽ തുടക്കമായി

spot_img

കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ മാനുഷിക മുഖം വെളിവാക്കുന്ന ഐക്യദാർഢ്യത്തിന്റെ വേറിട്ട കാഴ്ചയായി മിഷ്റഫ് എക്സിബിഷൻ ഗ്രൗണ്ടിൽ ‘റമദാൻ-ഈദ് ക്ലോത്തിംഗ് 2026’ പ്രദർശനത്തിന് തുടക്കമായി. കുവൈറ്റ് അസോസിയേഷൻ ഫോർ നീഡി ഫാമിലിസ് സംഘടിപ്പിച്ച ഈ പരിപാടിയിൽ ഔദ്യോഗിക പ്രതിനിധികളും പൊതുജനങ്ങളും വലിയ ആവേശത്തോടെയാണ് പങ്കെടുത്തത്. അർഹരായ കുടുംബങ്ങളുടെ അന്തസ്സും സ്വകാര്യതയും സംരക്ഷിച്ചുകൊണ്ട് അവർക്ക് ആവശ്യമുള്ള വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും നേരിട്ട് തിരഞ്ഞെടുക്കാനുള്ള അവസരമാണ് പ്രദർശനത്തിലൂടെ ഒരുക്കിയിരിക്കുന്നത്.വർഷങ്ങളായി അസോസിയേഷൻ ആസ്ഥാനത്ത് നടന്നു വന്നിരുന്ന ഈ സംരംഭം കഴിഞ്ഞ രണ്ട് വർഷമായി വിപുലമായ രീതിയിലാണ് സംഘടിപ്പിക്കുന്നത് എന്ന് അസോസിയേഷൻ ചെയർമാൻ ബദർ ഹമദ് അൽ-മുബാറക് പറഞ്ഞു. നിലവിൽ 2,500 ഓളം കുടുംബങ്ങളിലായി ഏകദേശം 13,000 മുതൽ 15,000 വരെ ഗുണഭോക്താക്കൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്. സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ പൂർണ്ണമായ മേൽനോട്ടത്തിലാണ് ഈ പ്രദർശനം നടക്കുന്നത്.

സ്വകാര്യ കമ്പനികളുടെയും വിവിധ ജീവകാരുണ്യ സംഘടനകളുടെയും സഹകരണം മേളയുടെ വ്യാപ്തി വർദ്ധിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.സഹായം അർഹിക്കുന്നവരിലേക്ക് തന്നെ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയത്തിന്റെ കീഴിൽ രജിസ്റ്റർ ചെയ്ത കുടുംബങ്ങളെയാണ് ഗുണഭോക്താക്കളായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രദർശന നഗരിയിലെത്തുന്ന കുടുംബങ്ങൾക്ക് വിപണിയിലെന്നപോലെ തങ്ങൾക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ സ്വയം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നുണ്ട്. കേവലം ഒരു സഹായം എന്നതിലുപരി അശരണരായ മനുഷ്യരുടെ ആത്മാഭിമാനം കൂടി ഉയർത്തിപ്പിടിക്കാനാണ് ഇത്തരം പ്രൊഫഷണൽ രീതിയിലുള്ള സംഘാടനത്തിലൂടെ അസോസിയേഷൻ ലക്ഷ്യമിടുന്നത്.

RELATED NEWS
spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!