HomeGULFപ്രവാസികൾക്ക് സന്തോഷവാർത്ത; പാസ്‌പോർട്ട് വിവരങ്ങൾ ഇനി 'സഹൽ' ആപ്പ് വഴി സ്വന്തമായി പുതുക്കാം

പ്രവാസികൾക്ക് സന്തോഷവാർത്ത; പാസ്‌പോർട്ട് വിവരങ്ങൾ ഇനി ‘സഹൽ’ ആപ്പ് വഴി സ്വന്തമായി പുതുക്കാം

Google search engine

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസികൾക്ക് അവരുടെ പാസ്‌പോർട്ട് വിവരങ്ങൾ ഓൺലൈനായി പുതുക്കുന്നതിനുള്ള പുതിയ സേവനം ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. ഏകീകൃത സർക്കാർ ആപ്പായ ‘സഹൽ’ വഴിയാണ് ഈ സേവനം ലഭ്യമാകുക. ഇതോടെ പാസ്‌പോർട്ട് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ഇനി മന്ത്രാലയത്തിന്റെ സേവന കേന്ദ്രങ്ങൾ സന്ദർശിക്കേണ്ടി വരില്ല. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇൻഫർമേഷൻ സിസ്റ്റം വിഭാഗവും റെസിഡൻസി അഫയേഴ്സ് വിഭാഗവും സംയുക്തമായാണ് ഈ സേവനം പുറത്തിറക്കിയത്.

പുതിയ പാസ്‌പോർട്ട് എടുക്കുമ്പോഴോ വിവരങ്ങളിൽ മാറ്റം വരുമ്പോഴോ ‘സഹൽ’ ആപ്പ് വഴി അത് സിസ്റ്റത്തിൽ രേഖപ്പെടുത്താം. സർക്കാർ ഓഫീസുകളിൽ നേരിട്ടെത്താതെ തന്നെ മിനിറ്റുകൾക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. കുവൈറ്റ് ഗവൺമെന്റിന്റെ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപടികളുടെ ഭാഗമായാണ് ഈ പുതിയ പരിഷ്കാരം.എങ്ങനെ ഉപയോഗിക്കാം? നിങ്ങളുടെ ഫോണിൽ ‘സഹൽ’ ആപ്പ് തുറക്കുക.ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനങ്ങൾ തിരഞ്ഞെടുക്കുക.’Updating Passport Data’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പുതിയ പാസ്‌പോർട്ട് വിവരങ്ങൾ നൽകി അപ്‌ഡേറ്റ് ചെയ്യുക.നടപടിക്രമങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകാനും ഈ നീക്കം സഹായിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രവാസികൾക്ക് അവരുടെ ഇഖാമ പുതുക്കുന്നതിന് പാസ്‌പോർട്ട് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടത് അനിവാര്യമാണ്.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!