HomeGULFസുഡാനിൽ കുവൈത്തിന്‍റെ കൈത്താങ്ങ്; 250 സങ്കീർണ്ണ ശസ്ത്രക്രിയകൾക്കായി പ്രത്യേക ക്യാമ്പ് ആരംഭിച്ചു

സുഡാനിൽ കുവൈത്തിന്‍റെ കൈത്താങ്ങ്; 250 സങ്കീർണ്ണ ശസ്ത്രക്രിയകൾക്കായി പ്രത്യേക ക്യാമ്പ് ആരംഭിച്ചു

Google search engine

കുവൈത്ത് സിറ്റി: യുദ്ധക്കെടുതി അനുഭവിക്കുന്ന സുഡാനിലെ ആരോഗ്യമേഖലയെ സഹായിക്കുന്നതിനായി കുവൈത്ത് പേഷ്യന്റ്സ് റിലീഫ് ഫണ്ട് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക ശസ്ത്രക്രിയാ ക്യാമ്പ് ആരംഭിച്ചു. തിങ്കളാഴ്ച സുഡാനിലെ ഖാർത്തൂം, കസാല എന്നീ സംസ്ഥാനങ്ങളിലാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. ഏകദേശം 250 ശസ്ത്രക്രിയകൾ ഈ ക്യാമ്പിലൂടെ സൗജന്യമായി നിർവ്വഹിക്കാനാണ് ലക്ഷ്യമിടുന്നത്. പീഡിയാട്രിക് സർജറി (കുട്ടികൾക്കായുള്ള ശസ്ത്രക്രിയകൾ), യൂറോളജി (വൃക്ക, മൂത്രാശയ സംബന്ധമായ രോഗങ്ങൾ), ഗ്യാസ്ട്രോഇന്റസ്റ്റൈനൽ എൻഡോസ്കോപ്പി (ദഹനേന്ദ്രിയ സംബന്ധമായ പരിശോധനകളും ചികിത്സയും) എന്നീ ശസ്ത്രക്രിയകളാണ് പ്രധാനമായും നടത്തുക.ഖത്തറിലെ സുഡാനി ഡോക്ടേഴ്സ് അസോസിയേഷനുമായി സഹകരിച്ചാണ് കുവൈറ്റ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഖത്തറിൽ നിന്നുള്ള പ്രമുഖ പീഡിയാട്രിക് യൂറോളജി കൺസൾട്ടന്റ് ഡോ. താരിഖ് ഉസ്മാന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഈ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. സുഡാനിലെ ജീവൻരക്ഷാ ആരോഗ്യ സേവനങ്ങളെ പിന്തുണയ്ക്കുന്നതിൽ കുവൈത്ത് സൊസൈറ്റി വഹിക്കുന്ന വലിയ പങ്കിനെ സുഡാൻ ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി അബ്ദുൽ മജീദ് ഫദ്ലല്ല പ്രശംസിച്ചു. ദുഷ്കരമായ സാഹചര്യത്തിൽ കുവൈത്ത് നൽകുന്ന ഈ സഹായം മറക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!