HomeARTICLESപൂർണ ചന്ദ്രഗ്രഹണത്തിന് ദിവസങ്ങൾ മാത്രം; ഇന്ത്യയിൽ ദൃശ്യമാകുമോ?

പൂർണ ചന്ദ്രഗ്രഹണത്തിന് ദിവസങ്ങൾ മാത്രം; ഇന്ത്യയിൽ ദൃശ്യമാകുമോ?

spot_img

ഹൈദരാബാദ്: ഓരോ വർഷവും ആകാശം നിരവധി അത്ഭുത പ്രതിഭാസങ്ങൾക്ക് വേദിയാകാറുണ്ട്. 2026ലെ ആദ്യ സൂര്യഗ്രഹണത്തിന് പിന്നാലെ ആദ്യ ചന്ദ്രഗ്രഹണവും നടക്കാനിരിക്കുകയാണ്. ഇത്തവണ പൂർണ ചന്ദ്രഗ്രഹണമാണ് സംഭവിക്കുക. ആകാശത്ത് ഏതാനും സമയം മാത്രം ദൃശ്യമാകുന്ന ചന്ദ്രഗ്രഹണം മാർച്ച് 3ന് (ചൊവ്വാഴ്‌ച) ആണ് നടക്കുക.രക്തചന്ദ്രൻ അഥവാ ബ്ലഡ് മൂൺ എന്നറിയപ്പെടുന്ന പൂർണ ചന്ദ്രഗ്രഹണമാണ് വരാനിരിക്കുന്നത്. ഗ്രഹണം ആരംഭിക്കുമ്പോൾ ചന്ദ്രൻ ചുവപ്പ് നിറത്തിൽ ദൃശ്യമാകുന്നതിനാലാണ് ഇതിന് ‘രക്തചന്ദ്രൻ’ എന്ന വിശേഷണം നൽകിയിരിക്കുന്നത്. ഇത് ഇന്ത്യയിൽ ദൃശ്യമാകുമോയെന്നും, എപ്പോൾ, എവിടെ നിന്ന് ദൃശ്യമാകുമെന്നും, ഇന്ത്യയിലെ ഏതൊക്കെ നഗരങ്ങളിൽ നിന്ന് കാണാൻ കഴിയുമെന്നും പരിശോധിക്കാം.

ഇത്തവണത്തെ രക്തചന്ദ്രന്‍റെ ഇന്ത്യയിലെ ദൃശ്യപരത പരിമിതമായിരിക്കും. രാജ്യത്തെ മിക്ക ഭാഗങ്ങളിലും, പൂർണ്ണ ഗ്രഹണം വ്യക്തമായി ദൃശ്യമാകുന്നതിന് മുമ്പ് ചന്ദ്രൻ അസ്‌തമിച്ചേക്കാം. എന്നിരുന്നാലും, ചിലയിടങ്ങളിൽ ചില സമയങ്ങളിൽ ഗ്രഹണത്തിന്‍റെ ചില ഭാഗിക ഘട്ടങ്ങൾ ദൃശ്യമായേക്കാം. അതേസമയം പൂർണ ചന്ദ്രഗ്രഹണം വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യൂറോപ്പിന്‍റെ ചില ഭാഗങ്ങൾ, ആഫ്രിക്ക, പസഫിക് മേഖല എന്നിവിടങ്ങളിൽ കൂടുതൽ വ്യക്തമായി ദൃശ്യമാകും.

ടൈംആൻഡ്‌ഡേറ്റ് വെബ്‌സൈറ്റ് പറയുന്നതനുസരിച്ച് പൂർണ്ണ ചന്ദ്രഗ്രഹണം വെസ്റ്റ് ബംഗാൾ, ത്രിപുര, നാഗാലാൻഡ്, മിസോറാം, മേഘാലയ, മണിപ്പൂർ, ആസാം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ദൃശ്യമാകും. അതേസമയം കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഭാഗികമായേ ദൃശ്യമാവൂ.

കേരളത്തിൽ ഇന്ത്യൻ സമയം വൈകുന്നേരം 6.30ന് ആരംഭിച്ച് 7.53ന് അവസാനിക്കും. എന്നിരുന്നാലും ഇത് കാലാവസ്ഥയെ ആശ്രയിച്ചിരിക്കും. ആകാശം മേഘാവൃതമാണെങ്കിലോ, മഴ പെയ്യുകയാണെങ്കിലോ, അന്തരീക്ഷം മലിനീകരണപ്പെട്ടി്ട്ടുണ്ടെങ്കിലോ ഇത് ദൃശ്യമാകില്ല.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!