കുവൈത്ത്സിറ്റി: വാരാന്ത്യത്തിൽ രാജ്യത്ത് തണുപ്പേറിയ കാലാവസ്ഥ ആയിരിക്കുമെന്ന് മുന്നറിയിപ്പ്. വ്യാഴാഴ്‌ച പകൽ സമയത്ത് തെക്ക് കിഴക്ക് മുതൽ വടക്ക് കിഴക്ക് വരെയുള്ള കാറ്റ് തുടരും. പകൽ സമയത്ത് ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത കുറവാണ്. കാറ്റ് വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് തിരിയും. വെള്ളി, ശനി ദിവസങ്ങളിൽ കാലാവസ്ഥ തണുപ്പായിരിക്കും. കൂടാതെ കാറ്റ് വീണ്ടും വടക്കുപടിഞ്ഞാറായി ആഴ്‌ചയുടെ അവസാനം തിരിയും. തണുത്ത കാറ്റും ശൈത്യകാല കാലാവസ്ഥയും തുടരുമെന്നും കാലാവസ്ഥ നിരീക്ഷകൻ ഇസ്സ റമദാൻ പറഞ്ഞു.
വാരാന്ത്യത്തിൽ കുവൈത്തിൽ തണുപ്പേറിയ കാലാവസ്ഥയെന്ന് മുന്നറിയിപ്പ്
GULF
INTERNATIONAL
