കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യ മന്ത്രാലയം രാജ്യത്തെ മരുന്നുകളുടെയും ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുടെയും വിലയിൽ വൻ കുറവ് വരുത്തി. 2024 മെയ് മുതൽ 2025 ഡിസംബർ വരെയുള്ള കാലയളവിനുള്ളിൽ ആകെ 1,654 മരുന്നുകളുടെ വിലയാണ് കുറച്ചത്. ഇതോടെ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ വെച്ച് ഏറ്റവും കുറഞ്ഞ നിരക്കിൽ മരുന്നുകൾ ലഭ്യമാകുന്ന രാജ്യമായി കുവൈറ്റ് മാറിയെന്ന് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ ഗുണകരമാകുന്ന രീതിയിൽ ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കുക എന്നതാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. വിവിധ വിഭാഗങ്ങളിലായി ഉൾപ്പെടുത്തിയിട്ടുള്ള മരുന്നുകൾക്ക് 78.5 ശതമാനം വരെ വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കാൻസർ, പ്രമേഹം, രക്താതിമർദ്ദം, കൊളസ്‌ട്രോൾ, ആസ്ത്മ, സന്ധിവാതം, വിവിധ ചർമ്മ രോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളും ആന്റിബയോട്ടിക്കുകളും ഈ പട്ടികയിൽ ഉൾപ്പെടുന്നു.
മരുന്ന് വില കുറച്ചു; ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്ക് ഇനി കുവൈത്തിൽ
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



