HomeGULFബേബി മിൽക്ക് ഉൽപ്പന്നങ്ങളിൽ വിഷാംശം; കുവൈത്തിൽ ദനോൺ ന്യൂട്രിഷ്യ ഉൽപ്പന്നങ്ങൾ പിൻവലിക്കുന്നു

ബേബി മിൽക്ക് ഉൽപ്പന്നങ്ങളിൽ വിഷാംശം; കുവൈത്തിൽ ദനോൺ ന്യൂട്രിഷ്യ ഉൽപ്പന്നങ്ങൾ പിൻവലിക്കുന്നു

spot_img

കുവൈത്ത് സിറ്റി: കുവൈത്തിൽ വിതരണം ചെയ്യുന്ന പ്രമുഖ ബേബി മിൽക്ക് ബ്രാൻഡായ ദനോൺ ന്യൂട്രിഷ്യയുടെ ചില ഉൽപ്പന്നങ്ങളിൽ ആരോഗ്യത്തിന് ഹാനികരമായ ‘സെറൂലൈഡ്’ എന്ന വിഷാംശത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് അവ വിപണിയിൽ നിന്ന് അടിയന്തരമായി പിൻവലിക്കാൻ പൊതുഭക്ഷ്യ പോഷകാഹാര അതോറിറ്റി ഉത്തരവിട്ടു.

യൂറോപ്യൻ റാപ്പിഡ് അലർട്ട് സിസ്റ്റത്തിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ മുൻകരുതൽ നടപടി. ആപ്റ്റാമിൽ, ബെബെലാക് എന്നീ ബ്രാൻഡുകൾക്ക് കീഴിലുള്ള പ്രത്യേക ബാച്ചുകളാണ് പിൻവലിക്കുന്നത്.ബാസിലസ് സെറസ് എന്ന ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ഈ വിഷാംശം കുട്ടികളിൽ കടുത്ത ഛർദ്ദി, ഓക്കാനം, വയറുവേദന തുടങ്ങിയ അസ്വസ്ഥതകൾക്ക് കാരണമാകും.

ഈ ഉൽപ്പന്നങ്ങളുടെ വിതരണം മന്ത്രാലയം ഉടനടി തടയുകയും വിപണിയിൽ ബാക്കിയുള്ളവ പിൻവലിക്കാൻ ബന്ധപ്പെട്ട ഏജൻസികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. നിലവിൽ കുവൈത്തിൽ ഈ ഉൽപ്പന്നം കഴിച്ച് ആർക്കും ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഉപഭോക്താക്കൾ തങ്ങളുടെ കൈവശമുള്ള പാക്കറ്റുകളിലെ ബാച്ച് നമ്പറുകൾ പരിശോധിച്ച് അവ അതോറിറ്റി പുറത്തുവിട്ട പട്ടികയുമായി ഒത്തുനോക്കണമെന്നും സംശയമുള്ളവർ മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകൾ വഴി കൂടുതൽ വിവരങ്ങൾ തേടണമെന്നും അറിയിപ്പിൽ പറയുന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!