കുവൈത്ത് സിറ്റി: കുവൈത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി പോലീസ് ജനുവരി 4 മുതൽ 10 വരെയുള്ള കാലയളവിൽ രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ-ട്രാഫിക് പരിശോധനകൾ ശക്തമാക്കി. നിയമലംഘകരെയും പിടികിട്ടാപ്പുള്ളികളെയും കണ്ടെത്തുക, റോഡുകളിൽ അച്ചടക്കം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ നടത്തിയ ഈ വിപുലമായ പരിശോധനയിൽ നിർണ്ണായക നേട്ടങ്ങളാണ് സുരക്ഷാ സേന കൈവരിച്ചത്.ഒരാഴ്ച നീണ്ടുനിന്ന ഈ കാമ്പെയ്‌നിലൂടെ ആകെ 1,103 സുരക്ഷാ ഓപ്പറേഷനുകളാണ് നടത്തിയത്. വിവിധ കേസുകളിൽ ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്നവരും താമസരേഖകൾ കാലാവധി കഴിഞ്ഞവരും കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചവരുമായ 37 പേരെ ഈ പരിശോധനകളിലൂടെ പിടികൂടി.ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് 2,415 പേർക്കെതിരെ പിഴ ചുമത്തി. ഗുരുതരമായ നിയമലംഘനം നടത്തിയ 7 വാഹനങ്ങൾ പിടിച്ചെടുത്തു. തിരിച്ചറിയൽ രേഖകളില്ലാതെ യാത്ര ചെയ്ത 6 പേരെയും കോടതി ആവശ്യപ്പെട്ട പ്രകാരം 7 വാഹനങ്ങളെയും കസ്റ്റഡിയിലെടുത്തു. സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ 12 പേരെ ലഹരിമരുന്ന് വിരുദ്ധ വിഭാഗത്തിന് കൈമാറി. പരിശോധനകൾക്കിടയിലും ബുദ്ധിമുട്ടിലായ 373 പേർക്ക് അടിയന്തര സഹായം നൽകാൻ പോലീസ് പട്രോളിംഗ് സംഘത്തിന് സാധിച്ചു. റോഡുകളിലുണ്ടായ 114 വാഹനാപകടങ്ങളിലും ഒരു കാൽനടയാത്രക്കാരൻ ഉൾപ്പെട്ട അപകടത്തിലും പോലീസ് ഉടനടി ഇടപെട്ടു. 5 സംഘട്ടനങ്ങളും പോലീസ് ഇടപെട്ട് പരിഹരിച്ചു.
കുവൈത്തിൽ സുരക്ഷാ പരിശോധന കർശനം; ഒരാഴ്ചയ്ക്കുള്ളിൽ 1,100ലധികം സുരക്ഷാ പരിശോധനകൾ, 37 പേർ പിടിയിൽ
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



