കുവൈത്ത് സിറ്റി: മയക്കുമരുന്ന് വ്യാപനത്തിനെതിരെയും ലഹരിമാഫിയകളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുമുള്ള പോരാട്ടം ശക്തമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ക്രിമിനൽ സെക്യൂരിറ്റി സെക്ടറും ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളും സംയുക്തമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ വ്യാപകമായ സുരക്ഷാ പരിശോധനയിൽ വിവിധ രാജ്യക്കാരായ 23 പേർ അറസ്റ്റിലായി. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട 14 കേസുകളാണ് ഈ ഓപ്പറേഷനിലൂടെ റിപ്പോർട്ട് ചെയ്തത്.അറസ്റ്റിലായവരിൽ നിന്ന് വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മാരക ലഹരിവസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു. കൊക്കെയ്ൻ: 160 ഗ്രാം, ഹാഷിഷ്: 2.5 കിലോഗ്രാം, കഞ്ചാവ്: 1.25 കിലോഗ്രാം, സിന്തറ്റിക് കന്നാബിനോയിഡുകൾ: 1 കിലോഗ്രാം, ഹെറോയിൻ: 200 ഗ്രാം, മെത്താംഫെറ്റമിൻ (ഐസ്): 500 ഗ്രാം, മയക്കുഗുളികകൾ: 15,000 എണ്ണം, മദ്യം: 14 കുപ്പി വിദേശമദ്യം എന്നിവയാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് തൂക്കി വിൽക്കാൻ ഉപയോഗിക്കുന്ന 15 ഇലക്ട്രോണിക് ത്രാസുകളും ലൈസൻസില്ലാതെ കൈവശം വെച്ച രണ്ട് തോക്കുകളും ഗണ്യമായ അളവിൽ വെടിയുണ്ടകളും പ്രതികളിൽ നിന്ന് കണ്ടെടുത്തു. പിടിയിലായ പ്രതികളെയും പിടിച്ചെടുത്ത മാരക ലഹരിമരുന്നുകളും തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
കുവൈത്തിൽ വൻ ലഹരിവേട്ട: 23 പേർ പിടിയിൽ; തോക്കുകളും വൻതോതിൽ മയക്കുമരുന്നും പിടിച്ചെടുത്തു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



