കുവൈത്ത് സിറ്റി: കുവൈത്തിലെ അഹമ്മദിയിലുള്ള ഔർ ലേഡി ഓഫ് അറേബ്യ ദേവാലയത്തെ ‘മൈനർ ബസിലിക്ക’ (Minor Basilica) പദവിയിലേക്ക് ഔദ്യോഗികമായി ഉയർത്തി. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ മുഖ്യകാർമ്മികത്വം വഹിച്ച പ്രഖ്യാപന ചടങ്ങ് കുവൈത്തിലെ ക്രൈസ്തവ സമൂഹത്തിന് സമാനതകളില്ലാത്ത ചരിത്ര നിമിഷമായി മാറി. അറേബ്യൻ ഉപദ്വീപിൽ ഈ പദവി ലഭിക്കുന്ന ആദ്യ ദേവാലയമാണിത്.യൂറോപ്യൻ കാര്യങ്ങൾക്കായുള്ള അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ സാദിഖ് മറാഫി, വിവിധ അറബ്-യൂറോപ്യൻ രാജ്യങ്ങളിലെ അംബാസഡർമാർ, നയതന്ത്ര പ്രതിനിധികൾ, ഗൾഫ് മേഖലയിലെ വിവിധ ക്രൈസ്തവ സഭകളിലെ പുരോഹിതർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇതൊരു “അനുഗൃഹീത ചരിത്രദിനമാണെന്ന്” കർദിനാൾ പരോളിൻ വിശേഷിപ്പിച്ചു. ഈ പദവി വെറുമൊരു കെട്ടിടത്തിനുള്ള ബഹുമതിയല്ലെന്നും മറിച്ച് പതിറ്റാണ്ടുകൾ നീണ്ട വിശ്വാസയാത്രയ്ക്കും അറേബ്യൻ ഉപദ്വീപിലെ സഭയുടെ ദൗത്യത്തിനുമുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.20-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ കുവൈത്തിലെത്തിയ ഗാർഹിക-എണ്ണ മേഖലയിലെ തൊഴിലാളികളാണ് ഈ ദേവാലയത്തിന് ജീവൻ നൽകിയത്. അന്യനാട്ടിൽ ജോലി ചെയ്യുമ്പോഴും അവർ തങ്ങളുടെ ആത്മീയത മുറുകെപ്പിടിച്ചതിന്റെ അടയാളമാണിത്. 1956-ൽ സ്ഥാപിതമായ ഈ ദേവാലയം ആയിരക്കണക്കിന് വിശ്വാസികൾക്ക് പ്രത്യാശയുടെയും ആശ്വാസത്തിന്റെയും കേന്ദ്രമാണ്.
അറേബ്യൻ ഉപദ്വീപിലെ ആദ്യ ‘മൈനർ ബസിലിക്ക’: അഹമ്മദിയിലെ ഔർ ലേഡി ഓഫ് അറേബ്യ ദേവാലയത്തിന് ചരിത്ര പദവി
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



