കുവൈത്ത് സിറ്റി: കുവൈത്തിലെ തെക്കൻ മരുഭൂമി പ്രദേശങ്ങളായ അൽ-വാഫ്ര, ആരിഫ്ജാൻ എന്നിവിടങ്ങളിൽ പരിസ്ഥിതി പബ്ലിക് അതോറിറ്റി നടത്തിയ മിന്നൽ പരിശോധനയിൽ ഏഴ് പരിസ്ഥിതി നിയമലംഘനങ്ങൾ കണ്ടെത്തി. ആഭ്യന്തര മന്ത്രാലയം, കുവൈറ്റ് മുൻസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെ വ്യാഴാഴ്ചയായിരുന്നു ഈ പരിശോധന. പരിസ്ഥിതി സംരക്ഷണ നിയമം ലംഘിച്ചതായി കണ്ടെത്തിയ 11 ക്യാമ്പുകൾക്കെതിരെ നടപടിയെടുക്കുകയും അവ ഉടനടി നീക്കം ചെയ്യുകയും ചെയ്തു. ക്യാമ്പ് സൈറ്റുകളിൽ മാലിന്യം നിക്ഷേപിക്കുന്നതിലും നിർമ്മാണ സാമഗ്രികൾ ഉപയോഗിക്കുന്നതിലും നിയമലംഘനം നടന്നതായി അതോറിറ്റി പിആർ ഡയറക്ടർ ശൈഖ അൽ ഇബ്രാഹിം വ്യക്തമാക്കി.പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 33, 40, 41 വകുപ്പുകൾ പ്രകാരമാണ് നടപടിയെടുത്തത്. നിശ്ചിത കണ്ടെയ്‌നറുകൾക്ക് പുറത്ത് മാലിന്യമോ അവശിഷ്ടങ്ങളോ തള്ളുന്നത് നിരോധിച്ചിരിക്കുന്നു. ഇത് ലംഘിച്ചാൽ 50 മുതൽ 500 കുവൈത്തി ദിനാർ വരെ പിഴ ഈടാക്കും. മരുഭൂമിയിലെ മണ്ണിന്റെ സ്വാഭാവിക ഗുണങ്ങളെ നശിപ്പിക്കുകയോ മണ്ണ് മലിനമാക്കുകയോ ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ 250 മുതൽ 5,000 ദിനാർ വരെ കനത്ത പിഴ നൽകേണ്ടി വരും. നിർമ്മാണ സാമഗ്രികളുടെ ഉപയോഗം: മരുഭൂമി പരിസ്ഥിതിക്ക് ദോഷകരമായ സിമന്റ് ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ ക്യാമ്പുകളിൽ ഉപയോഗിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്.
വാഫ്ര ക്യാമ്പുകളിൽ വൻ പരിശോധന; നിയമലംഘനം നടത്തിയ 11 ക്യാമ്പുകൾ നീക്കം ചെയ്തു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!



